സ്വകാര്യ കാറിലെത്തി രണ്ട് മണല്‍-ടിപ്പര്‍ ലോറികള്‍ ആര്‍.ഡി.ഒ തടഞ്ഞു

കുറ്റിപ്പുറം: സ്വകാര്യ കാറിലെത്തിയ ആ൪.ഡി.ഒ, അനധികൃതമായി മണൽ കടത്തുകയായിരുന്ന രണ്ട് ലോറികളും പാസില്ലാതെ മണ്ണുമായി പോയ രണ്ട് ടിപ്പ൪ ലോറികളും പിടികൂടി. ശനിയാഴ്ച പുല൪ച്ചെയോടെയാണ് തിരൂ൪ ആ൪.ഡി.ഒ കെ. ഗോപാലൻ, തഹസിൽദാ൪ കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ റവന്യു സംഘം ടാക്സി കാറിൽ പരിശോധനക്കെത്തിയത്.
പൊന്നാനിയിൽനിന്ന് അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പിടികൂടി പരിശോധനക്കായി കുറ്റിപ്പുറം പഞ്ചായത്തിലെത്തുകയായിരുന്നു. അംഗീകൃത കടവിൽനിന്ന് കുറ്റിപ്പുറത്തേക്ക് പാസുള്ള മണൽ ലോറി ചെമ്പിക്കൽ വഴി പാഴൂ൪ ഭാഗത്തേക്ക് പോകുന്നത് കണ്ട സംഘം വാഹനം കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോറിയുടെ പാസിൽ വ്യക്തതയില്ളെന്നും റൂട്ട് മാറി ഒന്നിലധികം ലോഡ് മണലെടുക്കാനുള്ള തന്ത്രമാണെന്നും സംഘം കണ്ടെത്തി.
ചെമ്പിക്കൽ  റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് പാസില്ലാതെ മണ്ണുമായി പോകുകയായിരുന്ന ലോറികളും സംഘം പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.