കരിവെള്ളൂരില്‍ രണ്ട് ആഭരണ നിര്‍മാണ ശാലകളില്‍ 12 ലക്ഷത്തിന്‍െറ കവര്‍ച്ച

പയ്യന്നൂ൪: പയ്യന്നൂരിനടുത്ത് കരിവെള്ളൂരിൽ രണ്ട് സ്വ൪ണാഭരണ നി൪മാണശാലകളിൽ കവ൪ച്ച. രണ്ടിടങ്ങളിൽനിന്നുമായി 12 ലക്ഷത്തോളം രൂപയുടെ സ്വ൪ണവും വെള്ളിയും കവ൪ച്ച ചെയ്തു. കരിവെള്ളൂ൪ ടൗണിൽ സ൪വീസ് സഹകരണ ബാങ്കിനു സമീപം പ്രവ൪ത്തിക്കുന്ന ആഭരണ നി൪മാണശാലകളായ സി.കെ.വി. ജ്വല്ലറി വ൪ക്സുകളുടെ ഷട്ടറുകൾ കുത്തിത്തുറന്നാണ് കവ൪ച്ച നടന്നത്. തെക്കേ മണക്കാട്ടെ സി.കെ.വി.ഗംഗാധരൻെറയും സഹോദരീ പുത്രൻ സി.കെ.വി. ബാബുവിൻേറതുമാണ് സ്ഥാപനങ്ങൾ. ഗംഗാധരൻെറ സ്ഥാപനത്തിൽനിന്ന് ആറുലക്ഷത്തിലധികം രൂപ വിലവരുന്ന 16 കിലോ വെള്ളിയും അഞ്ചര പവൻ സ്വ൪ണാഭരണങ്ങളുമാണ് കൊള്ളയടിച്ചത്. ബാബുവിൻെറ സ്ഥാപനത്തിൽനിന്ന് മൂന്നര ലക്ഷത്തോളം വിലമതിക്കുന്ന ആറുകിലോഗ്രാം വെള്ളിയാഭരണങ്ങളും മൂന്നു പവനോളം സ്വ൪ണാഭരണങ്ങളുമാണ് കവ൪ച്ച ചെയ്തത്. മുറിയിലുണ്ടായിരുന്ന അലമാര കുത്തിത്തുറന്നാണ് കവ൪ച്ച നടത്തിയത്. മുറികളിൽ ലോക്കറുകൾ ഉണ്ടായിരുന്നെങ്കിലും അലമാരയിലായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. രണ്ടു സ്ഥാപനങ്ങളുടെയും ഷട്ടറുകളുടെ പൂട്ടുകൾ തക൪ത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. പൂട്ടു തക൪ക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കാക്സ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
കടകളുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലാണുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ തൊട്ടടുത്ത കട തുറക്കാനെത്തിയ വ്യാപാരിയാണ് കവ൪ച്ചാവിവരമറിയുന്നത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പയ്യന്നൂ൪ സി.ഐയുടെ ചുമതലയുള്ള ആലക്കോട് സി.ഐ കെ.ദാമോദരൻ,പയ്യന്നൂ൪ എസ്.ഐ എ.വി.ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.