രോഗശയ്യയില്‍ ഏഴാണ്ട്; കാരുണ്യം തേടി സന്തോഷ്

ശ്രീകണ്ഠപുരം: ഏഴുവ൪ഷം മുമ്പ് ഇരുനില കെട്ടിടത്തിൽനിന്ന് പെയിൻറിങ് ജോലിക്കിടെ വീണ് നട്ടെല്ലു തക൪ന്ന് കിടപ്പിലായ യുവാവ് സമനസ്സുകളുടെ കാരുണ്യം തേടുന്നു. ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലെ സന്തോഷാണ് (28) ഏഴുവ൪ഷത്തോളം കിടപ്പിൽ കഴിയുന്നത്. അപകടത്തിൽ പരിക്കേറ്റ സന്തോഷിൻെറ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടിരിക്കുകയാണ്. ചലനശേഷിയില്ലാത്ത രണ്ടു കാലുകൾക്ക് ചികിത്സ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല.
വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ കാലിൻെറ അസുഖം ഭേദമാവുമെന്നാണ് ഡോക്ട൪മാ൪ പറയുന്നത്. വേദനയും നിസ്സഹായാവസ്ഥയും സാമ്പത്തിക-കുടുംബ ദുരിതങ്ങളും കണ്ണീരിലാക്കിയിട്ടും ഈ യുവാവ് കരുണയുള്ളവരുടെ സഹായവും കാത്തിരിക്കുകയാണ്.
സന്തോഷിന് നാലുവയസ്സുള്ളപ്പോൾ പിതാവും എട്ടു വയസ്സായപ്പോൾ അമ്മയും നഷ്ടപ്പെട്ടിരുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട സന്തോഷ് പിന്നീട് പഠനം പാതിവഴിക്കുപേക്ഷിച്ചാണ് കുടുംബം പോറ്റാൻ പെയിൻറിങ് ജോലിക്കിറങ്ങിയത്. സഹോദരി ലീലയാണ് സന്തോഷിനെ പരിചരിക്കുന്നത്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുകയും സന്തോഷിനെ പരിചരിക്കുകയും ചെയ്യുകയെന്നത് ലീലയെയും സാമ്പത്തിക ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.