അര നൂറ്റാണ്ടിന്‍െറ ഓര്‍മ്മ പുതുക്കലുമായി അക്ഷര മുറ്റത്ത് അവര്‍ ഒത്തുകൂടി

പയ്യന്നൂ൪: മദിരാശി സംസ്ഥാനത്തിൻെറ ഭാഗമായ വിദ്യാലയത്തിൽനിന്നും വേ൪പിരിഞ്ഞ സഹപാഠികൾ 56 വ൪ഷങ്ങൾക്കുശേഷം കേരളത്തിൻെറ വിദ്യാലയമുറ്റത്ത് ഒത്തുചേ൪ന്നത് ചരിത്രത്തിൻെറ വിളിച്ചോതലായി. പയ്യന്നൂ൪ ബോ൪ഡ് ഹൈസ്കൂളിലെ 1954-55 എസ്.എസ്.എൽ.സി ബാച്ച് വിദ്യാ൪ഥികളുടെ പുനഃസമാഗമമാണ് ശനിയാഴ്ച പയ്യന്നൂ൪ ഗവ. ബോയ്സ് ഹൈസ്കൂളിൽ നടന്നത്. പരിമിതമായ സൗകര്യങ്ങളുടെ വിദ്യാലയാനുഭവങ്ങൾ പങ്കുവെക്കുമ്പോൾ അതു കേൾക്കാൻ ജീവിച്ചിരിപ്പുള്ള ഗുരുനാഥൻ ടി.എസ്. രാമചന്ദ്രൻ മാസ്റ്ററും 1955ലെ ഉമയാ൪ സ്കോള൪ഷിപ് നേടിയ കെ. കുഞ്ഞികൃഷ്ണൻ അടിയോടിയും വേദിയിലെത്തി എന്നതും ശ്രദ്ധേയം. പത്തും ഇരുപതും മൈലുകൾ നഗ്നപാദരായി നടന്നുവന്ന് അക്ഷരം പഠിച്ച അനുഭവങ്ങൾ പുതിയ തലമുറക്ക് അവിശ്വസനീയമായിരുന്നു.
ബ്രിട്ടീഷ് സ൪ക്കാറിൻെറ കാലത്തെ വിദ്യാഭ്യാസ രീതിയിൽ പഠനം നടത്തിയവരായിരുന്നു എല്ലാവരും. അന്നത്തെ സൗത്ത് കനറ ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ മാ൪ക്കുവാങ്ങി സ്കോള൪ഷിപ് നേടിയയാളായിരുന്നു കുഞ്ഞികൃഷ്ണൻ അടിയോടി. സൗത്ത് കനറ ജില്ലക്കുപുറമെ മലബാ൪ ഡിസ്ട്രിക്ടിലുള്ളവരുമായിരുന്നു വിദ്യാ൪ഥികൾ. 200ലധികം വിദ്യാ൪ഥികളാണ് 1954-55 ബാച്ചിൽ ഉണ്ടായിരുന്നത്. ഇവരിൽ 70പേ൪ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇവരിൽ 50ഓളം സതീ൪ഥ്യരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിനെത്തിയിരുന്നു. എട്ടു വിദ്യാ൪ഥിനികളിൽ നാലുപേരും എത്തി. സഹപാഠികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ പുതുതലമുറക്ക് നവ്യാനുഭവമായി.
സംഗമം പ്രഫ. പി.വി.ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞപ്പൻ, കെ.ടി. പാ൪വതി അക്കമ്മ, പി.എം. ദാമോദരൻ അടിയോടി, കെ. കുഞ്ഞികൃഷ്ണൻ അടിയോടി, മണിയറ ചന്ദ്രൻ, ആ൪.സി. രാജലക്ഷ്മി, വി.ഒ. ശ്രീദേവി, കെ. ഗോപാലകൃഷ്ണൻ, പി.പി. കുഞ്ഞിരാമൻ, പി.വി. ബാലകൃഷ്ണൻ നായ൪, പി.എം. രാമകൃഷ്ണൻ അടിയോടി, എ. ലീല, കെ.വി. കുഞ്ഞപ്പൻ മാസ്റ്റ൪ എന്നിവ൪ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ടി.എസ്. രാമചന്ദ്രൻ മാസ്റ്ററെ ആദരിച്ചു. എ.കെ. രാമകൃഷ്ണൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. കെ.വി.ആ൪. പയ്യന്നൂ൪, ഡോ. പി.വി. കണ്ണൻ എന്നിവ൪ ഉപഹാരം നൽകി. സി.കെ. ശേഖരൻ മാസ്റ്റ൪ സ്വാഗതവും ടി.ടി.വി.രാഘവൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.