ക്രിക്കറ്റ് ലീഗിനെച്ചൊല്ലി ജില്ലാ അസോസിയേഷനില്‍ വീണ്ടും തര്‍ക്കം

കോഴിക്കോട്: ജില്ല ക്രിക്കറ്റ് അസോസിയേഷനിൽ തുടരുന്ന ത൪ക്കം ജില്ല  ലീഗ് ടൂ൪ണമെൻറ് നടത്തുന്നതിനെചൊല്ലി വീണ്ടും രൂക്ഷമായി. മഴകാരണം നി൪ത്തിവെച്ച 2010-11 സീസണിലെ ഡി.ഡിവിഷൻ ലീഗ് മത്സരങ്ങൾ കഴിഞ്ഞദിവസം പുനരാരംഭിച്ചതിനെച്ചൊല്ലിയാണ് പുതിയ ത൪ക്കം. പി.സതീഷ് ചന്ദ്രൻ പ്രസിഡൻറും എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ സെക്രട്ടറിയുമായ കമ്മിറ്റിയാണ് മത്സരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എന്നാൽ, ഈ കമ്മിറ്റി പിരിച്ചുവിട്ടതാണെന്നും ജില്ലയിലെ കാര്യങ്ങൾ നോക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും മറുവിഭാഗം പറയുന്നു.
കഴിഞ്ഞ ജൂണിലാണ് ജില്ലാ അസോസിയേഷനിൽ ത൪ക്കം മുറുകിയത്. ജൂൺ 11ന് ജില്ലാ അസോസിയേഷൻ ജനറൽബോഡി യോഗംചേ൪ന്ന് കെ.സി.എ പിന്തുണക്കുന്ന സെക്രട്ടറി സനിൽ ചന്ദ്രനെയും ട്രഷറ൪ സതീഷിനെയും പുറത്താക്കി. എം.വി. ശ്രേയാംസ്കുമാറിനെ ഓണററി സെക്രട്ടറിയാക്കി നിയമിക്കുകയും ചെയ്തു. പി. സതീഷ് ചന്ദ്രൻ പ്രസിഡൻറായി തുട൪ന്നു. 39 അംഗ ജനറൽബോഡിയിൽ  26 പേ൪ യോഗത്തിൽ ഹാജരായി. ഏകകണ്ഠമായാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചതെന്ന് ശ്രേയാംസ് വിഭാഗം പറയുന്നു.
തുട൪ന്ന്, ജൂലൈ 31ന് കൊച്ചിയിൽ ചേ൪ന്ന കെ.സി.എ ജനറൽ ബോഡിയിൽ കോഴിക്കോടിനെ പ്രതിനിധാനംചെയ്ത് ശ്രേയാംസ്കുമാ൪ പങ്കെടുക്കാനെത്തിയത് സംഘ൪ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. അവസാനം കെ.സി.എ വൈസ് പ്രസിഡൻറ് ഹരിദാസിൻെറ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപവത്കരിച്ച് ലീഗ് മത്സരങ്ങൾ നടത്താമെന്നും സെപ്റ്റംബ൪ 30ന് മുമ്പ് ജില്ലാ അസോസിയേഷനിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റിയെ നിശ്ചയിക്കാമെന്നും ഉറപ്പുലഭിച്ചതിനെ തുട൪ന്ന് ശ്രേയാംസ് വിഭാഗം പിന്മാറുകയായിരുന്നു. എന്നാൽ, ഡിസംബറായിട്ടും വാഗ്ദാനങ്ങളൊന്നും നടക്കാത്ത സാഹചര്യത്തിലാണ് ലീഗ് ടൂ൪ണമെൻറ് പുനരാരംഭിക്കാൻ തീരുമാനിച്ചതെന്നും അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചതായി തങ്ങളെ ആരും അറിയിച്ചിട്ടില്ളെന്നും പ്രസിഡൻറ് പി. സതീഷ് ചന്ദ്രൻ പറഞ്ഞു. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റ൪ ചെയ്ത സംഘടനയാണ് ജില്ല ക്രിക്കറ്റ് അസോസിയേഷൻ. ഇതിനെ പിരിച്ചുവിടാൻ കെ.സി.എക്ക് അധികാരമില്ല. കഴിഞ്ഞ സീസണിലെ ബാക്കി കളികൾ ഉടൻ പൂ൪ത്തിയാക്കുമെന്നും തുട൪ന്ന് 2011-12 സീസൺ ലീഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവഗിരി, മെഡിക്കൽ കോളജ് ഗ്രൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. വെള്ളിയാഴ്ചനടന്ന മത്സരത്തിൽ സ്പോട്ട് ക്രിക്കറ്റ് ക്ളബ് 70 റൺസിന് പ്ളെയേഴ്സ് ക്രിക്കറ്റ് ക്ളബിനെ തോൽപിച്ചു.
അതിനിടെ, ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ശനിയാഴ്ച എൻ.ഐ.ടി ഗ്രൗണ്ടിൽ നടക്കുമെന്ന് അഡ്ഹോക്ക് കമ്മിറ്റി അറിയിച്ചിരുന്നു. എന്നാൽ, ഇതിന് ജില്ലാ അസോസിയേഷനുമായി ബന്ധമില്ളെന്നും സെലക്ഷൻ ട്രയൽസ് അടുത്തയാഴ്ച നടത്തുമെന്നും ശ്രേയാംസ്കുമാ൪ അറിയിച്ചു.
അതേസമയം, സതീഷ്ചന്ദ്രനുൾപ്പെടെയുള്ളവരെ കെ.സി.എ കേന്ദ്ര കൗൺസിൽ നവംബ൪ 30ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഇവരുടെ നേതൃത്വത്തിൽ നടത്തുന്ന മത്സരങ്ങൾക്ക് അംഗീകാരമില്ളെന്നും അഡ്ഹോക്ക് കമ്മിറ്റി കൺവീന൪ ടി.എൻ. അനന്തനാരായണൻ വാ൪ത്താക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.