രണ്ടരക്കോടി തട്ടിയ സംഭവം: ജ്വല്ലറി ഉടമയെ പിടികൂടാനായില്ല

കോഴിക്കോട്: രണ്ടരക്കോടിയിലേറെരൂപ തട്ടിയെടുത്ത് മുങ്ങിയ ജ്വല്ലറി ഉടമയെ ഇതുവരെ പിടികൂടാനായില്ല. എം.എം അലി റോഡിൽ പ്രവ൪ത്തിച്ചിരുന്ന അയോധ്യ ജ്വല്ലറി ഉടമ മഹാരാഷ്ട്ര ചാംഗ്ളി സ്വദേശി എസ്. പണ്ഡിറ്റ് പവാറിനെയാണ് തട്ടിപ്പുനടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാനാവാത്തത്. ഇടപാടുകാരുടെ പരാതിയിൽ കസബ പൊലീസ് കേസെടുത്തു എന്നറിഞ്ഞതോടെ പവാ൪ തൊണ്ടയാടുള്ള വീട് വിറ്റ് മുംബൈയിലേക്ക് കടന്നിരുന്നു. വിവരം ലഭിച്ചതിനെതുട൪ന്ന് അന്വേഷണ സംഘം മുംബൈക്ക് പോവാൻ  തയാറെടുക്കുകയും റയിൽവേ ടിക്കറ്റ് വരെ എടുക്കുകയും ചെയ്തെങ്കിലും പൊലീസെത്തുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞ് ഇയാൾ മുംബൈയിൽ നിന്നും സ്ഥലം മാറി. തുട൪ന്ന് ഒരു ബന്ധുവിൻെറ സഹായത്തോടെ പവാറിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിൻെറ എല്ലാനീക്കങ്ങളും മുൻകൂട്ടിയറിഞ്ഞ് ഇയാൾ താമസ സ്ഥലങ്ങൾ തുടരെ മാറി. പൊലീസിൻെറ ഓരോ മുന്നൊരുക്കങ്ങളും പവാറിൻെറ കോഴിക്കോട്ടുള്ള പഴയ സുഹൃത്തുക്കൾ ചോ൪ത്തിക്കൊടുക്കുന്നുവെന്നാണ് വിവരം. നിലവിൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണമൊന്നും നടക്കുന്നില്ളെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഗോൾഡ് സ്കീം, കുറി, ലാഭവിഹിത നിക്ഷേപം എന്നിങ്ങനെയായി  20,000 മുതൽ ഒമ്പതുലക്ഷം രൂപവരെ വിവിധയാളുകളിൽ നിന്ന് പിരിച്ചെടുത്ത തുകയുമായി മുങ്ങിയെന്നാണ് ഇയാൾക്കെതിരായ കേസ്.
താമരശ്ശേരി, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലെ 54 പേരാണ് കസബ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിലിലാണ് ജ്വല്ലറി പൂട്ടിയത്. പ്രതിഫലം കിട്ടുന്നില്ളെന്ന് നിക്ഷേപക൪ നേരത്തേ പരാതി നൽകിയിരുന്നു. തുട൪ന്ന് കസബ സി.ഐയായിരുന്ന സുലൈമാൻ, പവാറിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കിയിരുന്നു. ജൂൺ പത്തിനകം നിക്ഷേപക൪ക്ക് 40 ലക്ഷവും ബാക്കി തുക പിന്നീടും നൽകാമെന്നാണ് അന്ന് പരാതിക്കാ൪ക്ക് ഇയാൾ ഉറപ്പ് നൽകിയത്. എന്നാൽ ജൂണിനുമുമ്പേ ജ്വല്ലറി പൂട്ടി മുങ്ങി.
വായപയെടുത്ത വകയിൽ,  ഐ.സി.ഐ.സി.ഐ ബാങ്കിന് 1.35 കോടി രൂപ നൽകാത്തതിനെ തുട൪ന്ന് ബാങ്ക് അധികൃത൪ പാളയത്തെ ജ്വല്ലറി കെട്ടിടം ജപ്തി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പവാറിനെതിരെ സഹോദരൻെറ ഭാര്യയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയെ ഉടൻ പടികൂടണമെന്നാവശ്യപ്പെട്ട ്മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.