കൽപറ്റ: ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ച് പഠനങ്ങൾ, ച൪ച്ചകൾ, സംവാദങ്ങൾ, പ്രചാരണം തുടങ്ങിയവ നടത്തുക വഴി പൊതുജനങ്ങൾ ഉപഭോക്തൃ സംരക്ഷണ പ്രവ൪ത്തനങ്ങൾ ശക്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ.പൗലോസ് അഭിപ്രായപ്പെട്ടു. ദേശീയ ഉപഭോക്തൃ ദിനാചരണത്തിൻെറ ഭാഗമായി കൽപറ്റയിൽ ജില്ലാതല ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമമുണ്ടായതുകൊണ്ടുമാത്രം കാര്യമില്ളെന്നും പൊതുജനങ്ങൾക്ക് അതിനെക്കുറിച്ച് ബോധ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഉൽപന്നങ്ങളുടെ വില,ഗുണമേന്മ തുടങ്ങിയ കാര്യങ്ങൾ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. ജില്ലാ കലക്ട൪ കെ.ഗോപാലകൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. കൽപറ്റ ബാ൪ അസോസിയേഷൻ സെക്രട്ടറി അഡ്വ. എൻ.ജെ.ഹനസ്, മുനിസിപ്പൽ കൗൺസില൪ കെ.പ്രകാശൻ എന്നിവ൪ സംസാരിച്ചു. ജില്ലാ ഉപഭോക്തൃ ത൪ക്കപരിഹാര ഫോറം മെംബ൪ അഡ്വ. പി.രവീന്ദ്രൻ,കൽപറ്റ സ൪ക്കിൾ ഫുഡ് ഇൻസ്പെക്ട൪ പി.ജെ.വ൪ഗീസ്, അളവുതൂക്ക വകുപ്പ് സീനിയ൪ ഇൻസ്പെക്ട൪ ടി.രത്നകുമാരി എന്നിവ൪ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ളാസുകൾ നടത്തി.
ജില്ലാ സപൈ്ള ഓഫിസ൪ എ.എസ്. ഇന്ദുമതി സ്വാഗതവും ജില്ലാ ഉപഭോക്തൃ ത൪ക്കപരിഹാര ഫോറം സീനിയ൪ സൂപ്രണ്ട് ഡി. രാജീവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.