വാഹനാപകടം; 21 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു

എരുമേലി: എരുമേലിക്കടുത്ത് ആലപ്പാട്ട് ജങ്ഷനിൽ ശബരിമല തീ൪ഥാടക൪ സഞ്ചരിച്ച വാൻ മറിഞ്ഞ് 21 പേ൪ക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ നാലു പേ൪ മരിച്ചതായി റിപോ൪ട്ടുകളുണ്ടായിരുന്നെങ്കിലും പൊലീസ് ഇക്കാര്യം നിഷേധിച്ചു. ദൃക്‌സാക്ഷി വിവരണങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കിയതാണെന്നും അപകടത്തിൽ ഇതുവരെ ആരും മരിച്ചിട്ടില്ലെന്നും എസ്.പി രാജഗോപാൽ അറിയിച്ചു.

മദ്രാസിൽ നിന്നുള്ള തീ൪ഥാടകരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.