മൂന്നാറിലെ തമിഴരുടെ അടുക്കളത്തോട്ടത്തില്‍ നൂറുമേനി വിളവ്

മൂന്നാ൪: തമിഴ്നാട്ടിൽനിന്നുള്ള ചരക്കുഗതാഗതം നാമമാത്രമായതോടെ പച്ചക്കറിക്ക് തീവിലയായിട്ടും മൂന്നാറിലെ എസ്റ്റേറ്റുകളിൽ പച്ചക്കറിക്ക് പഞ്ഞമില്ല. തൊഴിലാളികൾ തിങ്ങിപ്പാ൪ക്കുന്ന കമ്പനി ലയങ്ങളോടുചേ൪ന്ന് നട്ടുവള൪ത്തുന്ന അടുക്കളത്തോട്ടങ്ങളാണ് തൊഴിലാളികളുടെ തീൻമേശയിൽ പട്ടിണി കയറാതെ നോക്കുന്നത്.
തമിഴ്നാട്ടിലെ തോട്ടങ്ങളിൽ മഴയും വരൾച്ചയും മൂലം കൃഷിനാശമുണ്ടായാൽ പട്ടിണിയിലാകുന്ന മലയാളിക്ക് പാഠമാകുകയാണ് മൂന്നാറിലെ തമിഴ് കുടുംബങ്ങളുടെ കൃഷി സമ്പ്രദായം. കമ്പോളത്തിൽ വൻ വിലയുള്ള ബട്ട൪ ബീൻസ്, കാബേജ്, കുറ്റി ബീൻസ്, ഉരുളക്കിഴങ്ങ്, കാബേജ്, പച്ചമുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഓരോ വീടിനോടും ചേ൪ന്ന് തഴച്ചുവളരുന്നത്. കമ്പനി നി൪മിച്ച് നൽകിയ ലയങ്ങളുടെ മുറ്റത്ത് റോഡരികുകളിലും വിത്തുപാകി തൊഴിലാളികൾ വള൪ത്തിയ പച്ചക്കറിത്തോട്ടങ്ങളിൽ വിളവ് നൂറുമേനിയാണ്. തങ്ങളുടെ വീട്ടിലും അയൽപ്പക്കങ്ങളിലും നൽകിയ ശേഷം കടകളിൽ വിൽക്കാനുള്ളത്രയും ഇവരുടെ അടുക്കളത്തോട്ടങ്ങളിൽ വിളവുണ്ട്.
കുറച്ച് സ്ഥലത്ത് കൂടുതൽ വിളവ് തരുന്ന വിളകൾ നടുന്നതാണ് ഇവരുടെ കൃഷിരീതി.
ടൗണിനോട് ചേ൪ന്ന ലയങ്ങളിലും ലക്ഷ്മി, സൈലൻറ്വാലി, കൊരണ്ടിക്കാട്, മാട്ടുപ്പെട്ടി, വാഗുവരൈ എസ്റ്റേറ്റുകളിലുമാണ് കൃഷി നടക്കുന്നത്. മൂന്നാറിലെ മണ്ണിനും കാലാവസ്ഥക്കുമൊപ്പം ക൪ഷക സംസ്കാരമുള്ള തൊഴിലാളികളും ചേരുമ്പോൾ വിളവ് നൂറുമേനിയാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.