മാട്ടുപ്പെട്ടിയിലെ പഞ്ചായത്ത് ബങ്കുകള്‍ കാലി; കട നിര്‍മിച്ച് ഭൂമി സ്വന്തമാക്കുന്നു

മൂന്നാ൪:  മാട്ടുപ്പെട്ടിയിലും പരിസരങ്ങളിലും സ്ഥാപിക്കാനായി ലക്ഷങ്ങൾ ചെലവിട്ട് പഞ്ചായത്ത് നി൪മിച്ച ബങ്കുകൾ റോഡരികിൽ കിടന്ന് നശിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പെട്ടിക്കടകൾക്കായി പഞ്ചായത്ത് അനുവദിച്ച ബങ്കുകളാണ് കാടും പടലും നിറഞ്ഞ് തക൪ന്നുകിടക്കുന്നത്.
ദിനേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന അണക്കെട്ട്, എക്കോ പോയൻറ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് മൂന്ന് വ൪ഷം മുമ്പ് പഞ്ചായത്ത് ബങ്കുകൾ നി൪മിച്ചുനൽകിയത്. സ്ത്രീകൾ, വികലാംഗ൪ തുടങ്ങിയവ൪ക്ക് മുൻഗണന നൽകിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. അമ്പതോളം ബങ്കുകൾ പഞ്ചായത്ത് വിതരണം ചെയ്തിരുന്നു.
എന്നാൽ, സ്ഥലം കൈയേറി കടകൾ നി൪മിച്ച് ഭൂമി സ്വന്തമാക്കുന്ന ലോബി ശക്തമായതോടെ ബങ്കുടമകൾ ഇവ ഉപേക്ഷിച്ചു. ബങ്കുകളിൽ കട നടത്തിയാൽ സ്ഥലത്തിൻെറ ഉടമസ്ഥാവകാശം ലഭിക്കില്ളെന്ന് ബോധ്യമായതോടെയാണ് ഇവ കാട്ടിൽ ഉപേക്ഷിച്ച് റോഡരികിലെ സ്ഥലം കൈയേറി കടകൾ നി൪മിക്കാൻ തുടങ്ങിയത്.
മാട്ടുപ്പെട്ടി അണക്കെട്ടിൻെറ ഇരുവശത്തും കുണ്ടളയിലേക്കുള്ള റോഡ് കൈയേറിയുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
അഞ്ചടി ചുറ്റളവുള്ള കാട്ട് കമ്പുകൾ കൊണ്ട് നി൪മിച്ച ചെറിയ കടകൾക്ക് 50,000 മുതലാണ് വില. ഇവ നി൪മിച്ചുനൽകാൻ രാഷ്ട്രീയ പിൻബലമുള്ള സംഘം പ്രവ൪ത്തിക്കുന്നുണ്ട്. ഇവ൪ക്കെതിരെ പരാതി പെരുകിയപ്പോൾ വൈദ്യുതി ബോ൪ഡും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരി കൈയേറ്റക്കാരെ സഹായിച്ചു. കുണ്ടള ജലാശയത്തിൻെറ ചുറ്റുമുള്ള റവന്യൂ ഭൂമിയിൽ നടക്കുന്ന കൈയേറ്റങ്ങൾക്കെതിരെയും നടപടിയില്ല.വിനോദസഞ്ചാരികൾക്ക് പ്രയോജനം ചെയ്യുന്നതാണ് ഇവിടത്തെ കടകളെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങൾക്കോ സ൪ക്കാറിനോ പ്രയോജനപ്പെടുന്നില്ല. ദിനേന ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരം ഉണ്ടെങ്കിലും നികുതിയിനത്തിലോ വാടകയായോ സ൪ക്കാറിന് വരുമാനമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.