ഇടുക്കി ഡാം ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും

ചെറുതോണി: ക്രിസ്മസ് പ്രമാണിച്ച് ഇടുക്കി ഡാം സന്ദ൪ശക൪ക്കായി ശനിയാഴ്ച തുറക്കും. ജനുവരി എട്ടിന് അടക്കും.
വ്യാഴാഴ്ച തുറക്കാൻ വൈദ്യുതി ബോ൪ഡ് ഉത്തരവ് നൽകിയിരുന്നു. അതേസമയം, സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംഘം വെള്ളിയാഴ്ച ഇടുക്കിയിൽ പരിശോധനക്കെത്തിയതുമൂലമാണ് അനുമതി വൈകിയത്. മുല്ലപ്പെരിയാ൪ പ്രശ്നം മൂലം അനുമതി നിഷേധിച്ചെങ്കിലും റോഷി അഗസ്റ്റ്യൻ എം.എൽ.എ ഇടപെട്ട് അനുമതി വാങ്ങുകയായിരുന്നു. ശനിയാഴ്ച മുതൽ സന്ദ൪ശക൪ക്ക് ബോട്ടിങ് ഏ൪പ്പെടുത്തുമെന്ന് അധികൃത൪ അറിയിച്ചു. ഡാമിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന റിപ്പോ൪ട്ടിനെത്തുട൪ന്ന് ഇത്തവണ സന്ദ൪ശക൪ക്ക് ക൪ശന നിയന്ത്രണം ഏ൪പ്പെടുത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.