എരുമേലി: ജൈവ-പ്ളാസ്റ്റിക് മാലിന്യങ്ങൾ വേ൪തിരിച്ച് സംസ്കരിക്കാനുള്ള തീരുമാനവുമായി സഹകരിക്കാത്തവ൪ക്കെതിരെ ക൪ശന നടപടിക്ക് കലക്ടറുടെ നി൪ദേശം.മാലിന്യം വേ൪തിരിച്ച് കടകളിൽ ശേഖരിക്കണമെന്നും പഞ്ചായത്തിൻെറ വാഹനംവരുമ്പോൾ അവ വാഹനത്തിൽ നിക്ഷേപിക്കണമെന്നുമായിരുന്നു നി൪ദേശം. എന്നാൽ, കച്ചവടക്കാ൪ ഈ തീരുമാനവുമായി സഹകരിക്കാത്തതിനാൽ പദ്ധതി തകിടംമറിഞ്ഞ അവസ്ഥയാണ്.
മാലിന്യം റോഡിൽ തള്ളുകയും ചില൪ കുഴിച്ചുമൂടുകയുമാണ് ചെയ്യുന്നത്.
ശനിയാഴ്ച മുതൽ ഇത് നിരീക്ഷിക്കാനും നടപ്പാക്കാനുമുള്ള ചുമതല പൊലീസിന് നൽകിയതായി കലക്ട൪ അറിയിച്ചു. നിയമലംഘനം നടത്തുന്നവ൪ക്കെതിരെ പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടിയെടുക്കും. മാലിന്യം ശേഖരിക്കാൻ പഞ്ചായത്തിൻെറ രണ്ട് വാഹനങ്ങൾ സജ്ജമാക്കും. അമിതമായ പ്രവ൪ത്തനംമൂലം കൊടിത്തോട്ടത്തിലെ സംസ്കരണപ്ളാൻറ് കേടാകുന്നതായും കച്ചവടക്കാരുടെ നിസ്സഹകരണവും പഞ്ചായത്ത് പ്രസിഡൻറ്മോളി മാത്യു കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.