കുറവിലങ്ങാട്: മൊബൈൽ ടവറിൻെറ ജനറേറ്ററിൽനിന്ന് ഡീസൽ മോഷ്ടിച്ച രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കുര്യനാട് മാളിയേക്കാൽ ബിബിൻ (32), പാറക്കുഴി അനൂപ് (24) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചക്ക് പിടികൂടിയത്. സ്വകര്യ മൊബൈൽ കമ്പനിയുടെ ഉടമസ്ഥതയിൽ ഉഴവൂ൪ കുര്യനാട്, ചേറ്റുകുളം മേഖലകളിൽ പ്രവ൪ത്തിക്കുന്ന ടവറിൽനിന്നാണ് ഡീസൽ മോഷണം നടന്നത്. ഇതുസംബന്ധിച്ച് കുറവിലങ്ങാട് പൊലീസിൽ ഏജൻസി പരാതി നൽകിയിരുന്നു.തുട൪ന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഓട്ടോ ഡ്രൈവ൪ ബിബിനെ പിടികൂടുകയായിരുന്നു. ബിബിൻെറ വസതിയിൽനിന്നും പുരയിടത്തിൽനിന്നുമായി 100 ലിറ്റ൪ ഡീസൽ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മുന്നുമാസത്തിനുള്ളിൽ ഇവ൪ 5000 ലിറ്റ൪ ഡീസൽ മോഷ്ടിച്ചിട്ടുണ്ട്. മറ്റ് ഓട്ടോ ഡ്രൈവ൪മാ൪ക്കും ജെ.സി.ബിക്കാ൪ക്കുമാണ് ഇവ വിറ്റഴിച്ചിരുന്നത്. ജനറേറ്ററുകളുടെ ലോക്ക് തല്ലിത്ത൪ത്താണ് ഡീസൽ കവ൪ന്നത്. കുറവിലങ്ങാട് എസ്.ഐ എം.ജെ. അരുണിൻെറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.