കൊട്ടിയം: പ്രതിപക്ഷബഹളത്തെതുട൪ന്ന് മുഖത്തല ബ്ളോക്ക് പഞ്ചായത്ത് യോഗം തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടയിലും അജണ്ട ച൪ച്ചചെയ്ത് യോഗം പിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ ചേ൪ന്ന യോഗമാണ് തടസ്സപ്പെട്ടത്.
എടുക്കാതിരുന്ന തീരുമാനങ്ങൾ മിനുട്സിൽ എഴുതിച്ചേ൪ത്തത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. പ്രതിപക്ഷാംഗങ്ങളുടെ എതി൪പ്പ് വകവെക്കാതെ യോഗം തുടരുന്നതിനിടെ മിനുട്സ് വലിച്ചുകീറി പ്രസിഡൻറിൻെറ മുഖത്തേക്ക് എറിഞ്ഞതിൻെറ പേരിൽ കോൺഗ്രസ് അംഗം അഡ്വ. കുളപ്പാടം ഷാനവാസിനെ ഒരു ദിവസത്തേക്ക് പ്രസിഡൻറ് ജി. ഓമന സസ്പെൻഡ് ചെയ്യുകയായിരുന്നു. പ്രതിപക്ഷനേതാവ് കെ.ബി. ഷഹാലിൻെറ നേതൃത്വത്തിലാണ് പ്രതിപക്ഷാംഗങ്ങൾ യോഗം ആരംഭിച്ചപ്പോൾ മുദ്രാവാക്യംവിളി ആരംഭിച്ചത്.
കമ്മിറ്റി എടുത്ത തീരുമാനങ്ങൾ മാത്രമേ മിനുട്സിൽ എഴുതിച്ചേ൪ത്തിട്ടുള്ളൂവെന്ന് പ്രസിഡൻറ് പറഞ്ഞു. കാര്യമില്ലാതെ തൻെറ ചെയറിനുമുന്നിലെത്തി മിനുട്സ് വലിച്ചുകീറി എറിയുകയായിരുന്നെന്നും അവ൪ പറഞ്ഞു.
എന്നാൽ, നി൪മൽ പുരസ്കാരഫണ്ട് വിനിയോഗിച്ചതിലും പട്ടികജാതി കോളനി നവീകരണത്തിന് ഫണ്ട് മാറ്റിവെച്ചതിലും അഴിമതി നടന്നതായി കുളപ്പാടം ഷാനവാസ് ആരോപിച്ചു.
യോഗത്തിൽ ബഹളം തുട൪ന്നതോടെ പഞ്ചായത്ത് ഓഫിസിനുപുറത്ത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ തടിച്ചുകൂടി. തുട൪ന്ന് കൊട്ടിയം പൊലീസ് സ്ഥലത്തെത്തി. പ്രതിപക്ഷാംഗങ്ങളായ സുനിൽകുമാ൪, പ്രീത, അനുജാ വിൽസൺ, സുവ൪ണ എന്നിവരാണ് മുദ്രാവാക്യം വിളികളുമായി യോഗം ബഹിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.