ചേര്‍ത്തല ഓട്ടോകാസ്റ്റ് തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

ചേ൪ത്തല: ചേ൪ത്തല ഓട്ടോകാസ്റ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് മുഖാന്തരം  10വ൪ഷമായി ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ  പിരിച്ചുവിട്ട് പിൻവാതിൽ നിയമനം നടത്താൻ സ൪ക്കാ൪ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണെന്ന് തൊഴിലാളികൾ ആരോപിച്ചു. ഇവിടെ ഇപ്പോൾത്തന്നെ 200ൽപ്പരം ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലാണ് ജോലിചെയ്യുന്ന തൊഴിലാളികളെ ഒഴിവാക്കി പിൻവാതിൽ നിയമനത്തിന് അധികൃത൪ ശ്രമിക്കുന്നത്. തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിച്ച് ദിവസവേതന വ്യവസ്ഥയിൽ ജോലിചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും ഉടൻ സ്ഥിരപ്പെടുത്തണമെന്ന് സിൽക്ക് എംപ്ളോയീസ് യൂനിയൻ സെക്രട്ടറി എ.ജെ. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.