കൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നതിൽ സംസ്ഥാന സ൪ക്കാ൪ ശ്രദ്ധവെക്കണമെന്ന് കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്. നവീകരിച്ച സഹോദരൻ അയ്യപ്പൻ റോഡിൻെറയും ഇടപ്പള്ളി-ഹൈകോടതി റോഡിൻെറയും ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. എസ്.എ റോഡിൽ നി൪മിച്ച പുത്തൻപാലം അദ്ദേഹം ഗതാഗതത്തിന് തുറന്നുകൊടുത്തു.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എസ്റ്റിമേറ്റിൻെറ 50 ശതമാനം കേന്ദ്രം നൽകും. ബാക്കി 50 ശതമാനം മാത്രം സംസ്ഥാന സ൪ക്കാ൪ നൽകിയാൽ മതിയാകും. ഇതിനുള്ള ശ്രമവും ശ്രദ്ധയും സംസ്ഥാന സ൪ക്കാറിൻെറ ഭാഗത്തുനിന്നുണ്ടാകണം.
രാജ്യത്ത് ജനുറം പദ്ധതിത്തുക ഏറ്റവും കുറച്ച് ചെലവഴിച്ച സംസ്ഥാനം കേരളമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി കെ. ബാബു പറഞ്ഞു. ഈ സ്ഥിതി നി൪ഭാഗ്യകരമാണ്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾക്ക് പണം കണ്ടെത്തേണ്ടതാണ് പല പദ്ധതികൾക്കും തടസ്സം. കൊച്ചി നഗര വികസനത്തിൻെറ കാര്യത്തിൽ സംസ്ഥാന സ൪ക്കാ൪ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കെ.എസ്.യു.ഡി.പി പദ്ധതികൾക്ക് ടെൻഡ൪ എക്സസിന് അനുമതി നൽകിയത് കോ൪പറേഷന് നേട്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരത്തിൻെറ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വികസനം ലക്ഷ്യംവെച്ച്, ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സ൪ക്കാ൪ സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് അധ്യക്ഷത വഹിച്ച മേയ൪ ടോണി ചമ്മണി ആവശ്യപ്പെട്ടു.എളംകുളം പുത്തൻപാലത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ ബെന്നി ബെഹനാൻ, ഡൊമിനിക് പ്രസൻേറഷൻ, ഹൈബി ഈഡൻ, ഡെപ്യൂട്ടി മേയ൪ ബി. ഭദ്ര, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എ.സി ജോസഫ്, സൗമിനി ജെയ്ൻ, രത്നമ്മ രാജു, ആ൪. ത്യാഗരാജൻ, കോ൪പറേഷൻ സെക്രട്ടറി അജിത് ബി. പാട്ടീൽ തുടങ്ങിയവ൪ പങ്കെടുത്തു.
വൈറ്റില മുതൽ പള്ളിമുക്ക് വരെയുള്ള 3.45 കിലോമീറ്റ൪ റോഡ് 10.79 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. 4.2 കോടി ഉപയോഗിച്ച് ഈ റോഡിൽ എളംകുളത്തിന് സമീപം പുത്തൻപാലം നി൪മിച്ചു. 6.74 കിലോമീറ്റ൪ ഇടപ്പള്ളി -ഹൈകോടതി റോഡ് നവീകരണത്തിന് 20.21 കോടിയും വേണ്ടിവന്നു. ജനുറം - കെ.എസ്.യു.ഡി.പി പദ്ധതികളിൽപ്പെടുത്തിയാണ് തുക ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.