ആനക്കര: തീപിടിത്തമുണ്ടായ മേലഴിയത്തെ വെടിമരുന്ന് സംഭരണ കേന്ദ്രവും പരിസരവും ഫോറൻസിക് ഉദ്യോഗസ്ഥരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സന്ദ൪ശിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ആശാരിവളപ്പിൽ രാമൻ നായരുടെ വീട്ടുവളപ്പിലെ അനധികൃത വെടിമരുന്ന് ശാലയിൽ സ്ഫോടനത്തോടെ തീപിടിത്തമുണ്ടായത്.
അപകട ദിവസം ഇവിടെ ഏഴുപേ൪ ജോലി ചെയ്തിരുന്നതായി സമീവവാസികൾ മൊഴി നൽകി. രാമൻനായരുടെ കുടുംബം ഒളിവിലാണ്. സംഭവത്തെ തുട൪ന്ന് വീട്ടിൽ സൂക്ഷിച്ച വെടിക്കോപ്പുകൾ മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.