കാളികടവിലെ ജലസംഭരണിയില്‍ വിള്ളലുകള്‍ കണ്ടെത്തി

ചെ൪പ്പുളശ്ശേരി: രണ്ടാഴ്ചയായി  കുടിവെള്ള വിതരണം അവതാളത്തിലായ ശുദ്ധജല വിതരണ പദ്ധതിയുടെ കാളികടവിലെ ജലസംഭരണിയിൽ വെള്ളിയാഴ്ച ജലഅതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധന നടത്തി. കോൺക്രീറ്റ് കിണറിൻെറ വടക്കുഭാഗത്ത് രണ്ടിടങ്ങളിൽ വിള്ളൽ കണ്ടെത്തി. 48 സെൻറീമീറ്ററോളം വരുന്ന പൊട്ടലുകളാണുള്ളത്. ഇതിലൂടെയാണ് കഴിഞ്ഞയാഴ്ച പുഴയിലെ മലിനജലം കയറിയത്.
2009ലാണ് പദ്ധതി കമീഷൻ ചെയ്തത്. 75 ലക്ഷത്തോളം രൂപ ചെലവിലാണ് പദ്ധതി പൂ൪ത്തിയാക്കിയത്. ഒറ്റപ്പാലം അസി. എക്സിക്യുട്ടീവ് എൻജിനീയ൪ സി.കെ. സജിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷിൻെറയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പരിശോധനക്കിടെ കുഴികൾ ഉടൻ നികത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാ൪ തടഞ്ഞു.
ഗാലറിയിലെ മാലിന്യം നീക്കാനും സുരക്ഷ ഉറപ്പാക്കാനുമായി അഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കും. ഇതിന് ധനസഹായം നൽകില്ളെന്ന നിലപാടിലാണ് വാട്ട൪ അതോറിറ്റി. തുക കണ്ടെത്താൻ പഞ്ചായത്ത് ശ്രമം തുടങ്ങിയതായി പ്രസിഡൻറ് കെ. സുരേഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.