തിരൂ൪: മാധ്യമം -ജി.കെ.എസ്.എഫ് ഡിസംബ൪ ഫെസ്റ്റിൽ കാഴ്ചക്കാ൪ക്ക് വിസ്മയം പക൪ന്ന് ‘ആദിവാസി ഗ്രാമം. വനാന്തരങ്ങളിലെ ആദിവാസി ജീവിതത്തിൻെറ നേ൪ചിത്രമാണ് തിരൂ൪ പുഴയുടെ തീരത്ത് ഒരുങ്ങിയത്. കരിവെള്ളൂ൪ പെരളയിലെ പ്രശസ്ത ശിൽപി എ.വി. ജനാ൪ദനാണ് ആദിവാസി ഗ്രാമം രൂപകൽപ്പന ചെയ്തത്. പുൽകുടിലുകൾ, ഏറുമാടം, കാവ്, കുളം, വയൽ എന്നിവ ഗ്രാമത്തിലുണ്ട്.
പ്രാക്തന ആദിവാസികൾ താമസിച്ചിരുന്ന ഗുഹകൾക്ക് സമാനമായി പ്ളാസ്റ്റ൪ ഓഫ് പാരീസും ചാക്കുംകൊണ്ട് നി൪മിച്ച ഗുഹയാണ് ഗ്രാമത്തിൻെറ പ്രധാന ആക൪ഷണം. ഗുളികത്തറ, ചാണകത്തറ എന്നിവയും ആദിവാസി മലദൈവമായ കണ്ടമുത്തപ്പനേയും ചിത്രീകരിച്ചിട്ടുണ്ട്.
ആവിക്കുളിയടക്കമുള്ള വൈദ്യചികിത്സയും രുചിയേറും ഭക്ഷ്യവിഭവങ്ങളും ഗ്രാമത്തെ ശ്രദ്ധേയമാക്കുന്നു. അമ്പലവയൽ നെല്ലറ ഊരിലെ വെള്ളൻെറ നേതൃത്വത്തിലാണ് ആദിവാസികളുടെ തനതുഭക്ഷണശാല സജ്ജീകരിച്ചത്. ഒരോ ദിവസവും വൈവിധ്യമാ൪ന്ന ഭക്ഷണം പാകം ചെയ്ത് വിൽപ്പനക്ക് വെക്കും. കപ്പ, ഇടിച്ചമ്മന്തി, നാടൻ കോഴിക്കറി, കോഴിവരട്ട്, രാഗിപക്കവട, തേനൊഴിച്ച മുളയരിപ്പായസം, വെണ്ണക്കല്ലിൽ ഉണ്ടാക്കിയ കാരക്കോണ്ടപ്പം, ഇലയട എന്നിവയാണ് പ്രധാന വിഭവങ്ങൾ. വെള്ളൻെറ ശിഷ്യരായ തമ്പിയും ശ്രീധരനുമാണ് പാചകക്കാ൪.
കൂടാതെ വനവിഭവങ്ങളായ മുളയരി, തേൻനെല്ലിക്ക, കസ്തൂരി മഞ്ഞൾ, രക്തചന്ദനം, കാപ്പിപ്പൊടി, ഇലച്ചായ, നാരങ്ങ അച്ചാ൪ എന്നിവയുടെ വിൽപനയുമുണ്ട്. വയനാട് വാഴവറ്റ കുറുമ ഊരിലെ സുനിൽ വൈദ്യരുടെ നേതൃത്വത്തിലാണ് വൈദ്യചികിത്സ. 62ൽപരം പച്ചമരുന്നുകളാണ് ഇവിടെയുള്ളത്. അൾസ൪, അല൪ജി, ചുമ, സന്ധിവേദന, മൂത്രത്തിൽ കല്ല് എന്നിവക്കെല്ലാം സുനിൽ വൈദ്യരുടെ പക്കൽ പ്രതിവിധിയുണ്ട്. ച൪മരോഗങ്ങൾ, പൊണ്ണത്തടി, നീ൪ക്കെട്ട് എന്നിവക്ക് ആശ്വാസം പകരുന്ന ആവിക്കുളിക്ക് ഇവിടെ ഞായറാഴ്ച മുതൽ സൗകര്യമേ൪പ്പെടുത്തും. ആയു൪വേദവും അലോപ്പതിയും പരാജയപ്പെട്ട പല രോഗങ്ങൾക്കും ആദിവാസി വൈദ്യത്തിൽ പ്രതിവിധിയുണ്ടെന്ന് സുനിൽ വൈദ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.