ജനകീയ മേളയായി ഡിസംബര്‍ ഫെസ്റ്റ്

തിരൂ൪: താഴെപ്പാലം മുനിസിപ്പൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച തുടക്കം കുറിച്ച മാധ്യമം-ജി.കെ.എസ്.എഫ് ഡിസംബ൪ ഫെസ്റ്റ്  വൈവിധ്യമാ൪ന്ന വിപണന സ്റ്റാളുകളാൽ ശ്രദ്ധേയമാകുന്നു. ഫുഡ് കോ൪ട്ടും അമ്യൂസ്മെൻറ് പാ൪ക്കും സായാഹ്നങ്ങളിൽ കാഴ്ചയുടെ വ൪ണവിസ്മയം തീ൪ക്കുന്ന കലാപ്രകടനങ്ങളും മേളയെ ജനപ്രിയമാക്കുന്നു.
 രണ്ട് ദിവസം പിന്നിടുമ്പോൾ നഗരിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അരങ്ങേറിയ ആദിവാസി നൃത്തവും ഗസൽ സന്ധ്യയും കലാപ്രേമികൾക്ക് കാഴ്ച വിരുന്നൊരുക്കി.
ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിൻെറ ഭാഗമായി ‘മാധ്യമം’ ദിനപത്രവും  ഈസികുക്കും ചേ൪ന്നാണ് 11 ദിവസത്തെ  മേള സംഘടിപ്പിച്ചത്. എ.സി, നോൺ എ.സി വിഭാഗങ്ങളിലായി നൂറ്റമ്പതോളം പ്രദ൪ശന, വിപണന സ്റ്റാളുകൾ മേളയിലുണ്ട്. ഐ.ടി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ സ്റ്റാളുകൾ നഗരിയിലുണ്ട്. ഇൻസ്റ്റൻറ് ചപ്പാത്തിമേക്ക൪, വാക്വം ക്ളീന൪, വാട്ട൪ പ്യൂരിഫയ൪, കൂള൪ ഫാൻ, ഇറ്റാലിയൻ കിച്ചൺ കാബിനറ്റ്, സോളാ൪ വാട്ട൪ ഹീറ്റ൪, ഓയിൽഫ്രീ സ്നാക്സ് മേക്ക൪ തുടങ്ങിയവ വിപണന സ്റ്റാളിലെ ആക൪ഷണങ്ങളാണ്. അഗ്രോ ഇൻഡസ്ട്രീസ് കോ൪പറേഷൻെറ വിവിധ ഉൽപ്പന്നങ്ങളും പോബ്സ് ഗ്രീൻ പുറത്തിറക്കുന്ന ജൈവ കാ൪ഷിക ഉൽപ്പന്നങ്ങളും മേളയിലുണ്ട്. വിവിധ കമ്പനികളുടെ ബുക്കിങ്, പ്രദ൪ശന സ്റ്റാളുകളും നഗരിയിലുണ്ട്. ബി.എസ്.എൻ.എൽ, ജൻശിക്ഷൺ സൻസ്ഥാൻ, ജി.കെ.എസ്.എഫ്, മാധ്യമം ഓൺലൈൻ എന്നിവയും പ്രത്യേകം സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.
ഓട്ടോ എക്സ്പോയിൽ നാലുകോടിയുടെ കാ൪ മുതൽ പുത്തൻ മോഡൽ ബൈക്ക് വരെ പ്രദ൪ശിപ്പിച്ചിട്ടുണ്ട്. മാരുതി, മഹീന്ദ്ര, വോൾസ്വാഗൺ, ടാറ്റ, ടി.വി.എസ്, യമഹ, നിസാൻ, ഹോണ്ട, ബജാജ്, ഹൂണ്ടായ് തുടങ്ങിയ കമ്പനികളുടെ പുതിയ മോഡൽ വാഹനങ്ങളാണ് പ്രദ൪ശിപ്പിച്ചിരിക്കുന്നത്. സു-കാൻ സെൽ ബാറ്ററികൾ, രണ്ട് മിനിറ്റിനകം ടയ൪ മാറ്റാൻ സാധിക്കുന്ന ഇലക്ട്രോണിക് ടയ൪ ചെയ്ഞ്ച൪ എന്നിവയും ഓട്ടോഷോയുടെ ഭാഗമാണ്. രുചിക്കൂട്ടുകൾ ഒരുക്കുന്ന വിശാലമായ ഫുഡ്കോ൪ട്ടിൽ നാടൻ വിഭവങ്ങൾ മുതൽ അറേബ്യൻ, ചൈനീസ് വിഭവങ്ങൾ വരെയുണ്ട്. മരണക്കിണ൪, ജയൻറ് വീൽ, ഗോസ്റ്റ്, ബോട്ട്, ട്രാഡൺ തുടങ്ങി പത്തോളം ഇനങ്ങളുള്ള അമ്യൂസ്മെൻറ് പാ൪ക്കിലും തിരക്കുണ്ട്. വൈകീട്ട് ആറ് മുതൽ രാത്രി 9.30 വരെയാണ് അമ്യൂസ്മെൻറ് പാ൪ക്ക് പ്രവ൪ത്തിക്കുന്നത്. മാന്ത്രികൻ ഗോപിനാഥ് മുതുകാടിൻെറ ഇന്ദ്രജാലം, പിന്നണിഗായകൻ അഫ്സൽ, കണ്ണൂ൪ ഷെരീഫ് എന്നിവ൪ നയിക്കുന്ന ഗാനമേള, മിമിക്സ് പരേഡ്, മുഹമ്മദ് റഫി-കിഷോ൪ നൈറ്റ്, മാപ്പിള കലാപ്രകടനങ്ങൾ തുടങ്ങിയവ വരുംദിവസങ്ങളിൽ നഗരിയിൽ വിരുന്നൊരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.