രാജധാനി കവര്‍ച്ച: ആറാംപ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: രാജധാനി ജ്വല്ലറി കവ൪ച്ചാ കേസിലെ ആറാംപ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കേസിലെ ആറാംപ്രതി കാഞ്ഞങ്ങാട് കുശാൽ നഗറിലെ അബ്ദുൽജബ്ബാറിനെ (27)യാണ് ഹോസ്ദു൪ഗ് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
കേസിലെ മുഖ്യപ്രതികളായ ബളാൽ കല്ലഞ്ചിറയിലെ അബ്ദുല്ലത്തീഫ്, ആവിക്കരയിലെ താഹിറ, ശ്രീകൃഷ്ണ മന്ദി൪ റോഡിലെ രവീന്ദ്രൻ, അജാനൂ൪ കടപ്പുറത്തെ ഷാജി, ഒലവക്കോടിലെ നൗഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുൽജബ്ബാറിനെ ഇതുവരെയായി അറസ്റ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2010 ഏപ്രിൽ 14ന് ഉച്ചയോടെയായിരുന്നു കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറി കവ൪ച്ച ചെയ്തത്. 15 കിലോ സ്വ൪ണാഭരണങ്ങളും 75,000 രൂപയുമാണ് കവ൪ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.