ദുരിതങ്ങള്‍ക്ക് അറുതിയായി; ഫാസിലിന്‍െറ വരവു കാത്ത് കുടുംബം

കാഞ്ഞങ്ങാട്: സോമാലി കടൽക്കൊള്ളക്കാ൪ റാഞ്ചിയ കപ്പലിലെ കാഞ്ഞങ്ങാട് ചേറ്റുക്കുണ്ട് സ്വദേശിയുടെ വരവു കാത്ത് കുടുംബം. ചേറ്റുക്കുണ്ട് ലത്തീഫ് മൻസിലിൽ അബ്ദുൽ കമാൽ ശൈഖിൻെറ മകൻ ഫാസിൽ അടക്കമുള്ള 22 പേരാണ് കഴിഞ്ഞ പത്തുമാസമായി സോമാലി കടൽക്കൊള്ളക്കാരുടെ തടവിൽ കഴിഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ‘സബീന കായലിൻ’ എന്ന എണ്ണക്കപ്പൽ സോമാലി കടൽക്കൊള്ളക്കാ൪ റാഞ്ചിയത്. ഫാസിലിനെകൂടാതെ മറ്റൊരു മലയാളിയും കപ്പലിലുണ്ടായിരുന്നു. കൊള്ളക്കാ൪ ആവശ്യപ്പെട്ട തുക നൽകാൻ കഴിയാത്തതിനാൽ കപ്പൽ ജീവനക്കാരുടെ മോചനം നീളുകയായിരുന്നു. പിന്നീട് കപ്പൽ ഇൻഷു൪ ചെയ്ത കമ്പനി പണം നൽകാൻ സമ്മതിച്ചതാണ് ഇവ൪ക്ക് തുണയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.