വാഹനാപകടം: അയ്യപ്പഭക്തര്‍ക്ക് പരിക്ക്

കണ്ണൂ൪: അയ്യപ്പഭക്ത൪ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച്  നാലുപേ൪ക്ക് പരിക്ക്. മൈസൂ൪ സ്വദേശികളായ കുമാ൪ (25), നാഗരാജ് (28) എന്നിവരെ സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
വെള്ളിയാഴ്ച രാവിലെ 8.45 ഓടെ ചാല ഭഗവതി ക്ഷേത്രത്തിനടുത്താണ് അപകടം. ശബരിമല ദ൪ശനം കഴിഞ്ഞ് നാട്ടിലേക്ക് പോവുകയായിരുന്ന ഇവ൪ സഞ്ചരിച്ച കെ.എം. 09 സി 4666 നമ്പ൪ ടെമ്പോ ട്രാവലറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച വാഹനത്തിൻെറ മുൻഭാഗത്തെ രണ്ട് ടയറുകൾ ഊരിത്തെറിച്ചു. ഡ്രൈവ൪ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുട൪ന്ന് ചാല താഴെചൊവ്വ ബൈപാസ് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.