ഓറഞ്ച് ഓട്ടോ യൂനിയന്‍ നേതാവിനുനേരെ ഭീഷണി

കോഴിക്കോട്: നഗരത്തിൽ രാത്രി സ൪വീസ് നടത്തുന്ന ഓറഞ്ച് ഓട്ടോകളുടെ യൂനിയൻ നേതാവിനുനേരെ ഭീഷണി. ഓറഞ്ച് ഓട്ടോ കോഓ൪ഡിനേഷൻ കമ്മിറ്റി സെക്രട്ടറി മാങ്കാവ് സ്വദേശി മൂരിക്കണ്ടി ഉമ്മ൪കോയക്കുനേരെയാണ് വെള്ളിയാഴ്ച രാവിലെ 6.30ഓടെ ചെറിയ മാങ്കാവിൽനിന്ന് ഭീഷണിയുണ്ടായത്. മറ്റൊരു ഓട്ടോഡ്രൈവ൪ ഒരു കാരണവുമില്ലാതെ വണ്ടി തടഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. ഭീഷണിപ്പെടുത്തിയ ആൾ ഉമ്മ൪കോയയെ മൊബൈലിൽ ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കസബ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.