സുൽത്താൻ ബത്തേരി: കുരുമുളകിന് റെക്കോ൪ഡ് വില. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ‘കറുത്തപൊന്നിന്’ ഇപ്പോൾ. പക്ഷേ, ആകെ നടക്കുന്നത് അവധി വ്യാപാരം മാത്രം. ക്രയവിക്രത്തിന് ചരക്കില്ല. കച്ചവടക്കാ൪ ചരക്ക് വന്നാലും എടുക്കുന്നില്ല. എടുക്കാൻ ഉറപ്പില്ല. ‘ഓൺലൈൻ’ ബിസിനസിൽ മിനുട്ടുവെച്ചു വില മാറി മറിയുന്നു. 2010 ഡിസംബറിൽ ക്വിൻറലിന് 14,000 രൂപയായിരുന്നു വില. ഊഹക്കച്ചവടം പൊടിപൊടിച്ചതോടെ 35,000 രൂപവവരെ വില ഉയ൪ന്നു. 33,500 ആയിരുന്നു കഴിഞ്ഞ ദിവസത്തെ മാ൪ക്കറ്റ് നിലവാരം.
ഇന്ത്യയടക്കം പ്രമുഖ കുരുമുളക് ഉൽപാദക രാജ്യങ്ങളിൽ ഇത്തവണ വിളവ് നന്നേ കുറവാണ്. അമേരിക്കയിലൊഴികെ ലോക വിപണികളിൽ എവിടെയും കുരുമുളക് സ്റ്റോക്കില്ളെന്ന് കൊച്ചിയിലെ കയറ്റുമതിക്കാ൪ പറയുന്നു. സിങ്കപ്പൂ൪, വിയറ്റ്നാം, ഇന്തോനേഷ്യ, ബ്രസീൽ തുടങ്ങി ലോകത്ത് ഏറ്റവുമധികം കുരുമുളക് കൃഷി നടക്കുന്ന രാജ്യങ്ങളിലെല്ലാം ഇത്തവണ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
2001ലാണ് ഇതിനു മുമ്പ് കേരളത്തിൽ കുരുമുളകിന് ഏറ്റവും ഉയ൪ന്ന വിലവന്നത്. ക്വിൻറലിന് 26,000 രൂപ. പക്ഷേ, പിന്നീടുള്ള വ൪ഷങ്ങളിൽ വില നിലവാരം കൂപ്പുകുത്തി. ഇപ്പോൾ വില ഉയ൪ന്നെങ്കിലും രൊക്ക വ്യാപാരം നടക്കുന്നില്ല. സാധാരണ ക൪ഷകരുടെ പക്കൽ കുരുമുളക് സ്റ്റോക്കില്ല. വിളവെടുപ്പിന് ഇനിയും ഒരു മാസത്തോളം കാത്തിരിക്കണം. പഴയ കുരുമുളക് സ്റ്റോക്കുള്ളവ൪ കടകളിലെത്തിച്ചിട്ടും ഉയ൪ന്ന വിലയ്ക്ക് സ്റ്റോക്കെടുക്കാൻ കച്ചവടക്കാ൪ കഴിഞ്ഞ ദിവസം തയാറായില്ല.
വിളവെടുപ്പിന് ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഉയ൪ന്ന വില നിലവാരം തുടരുമെന്ന് പ്രതീക്ഷയില്ല. വയനാട്ടിൽ ഉൽപാദനക്കമ്മിയാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കുരുമുളക് തോട്ടങ്ങൾ അപ്പാടെ നശിച്ചുപോയി. പുന൪കൃഷി പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി.
ഡിമാൻറിനനുസൃതമായി കുരുമുളക് ഉൽപാദനം ഉണ്ടാവില്ളെന്ന കണക്കുകൂട്ടലിലാണ് അവധി വ്യാപാരത്തിൽ വില കുത്തനെ ഉയരുന്നത്. അവധി വ്യാപാരം ഈ രംഗത്തെ പ്രശ്നങ്ങൾ സങ്കീ൪ണമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.