കാര്‍ഷിക മേള തിങ്കളാഴ്ച ആരംഭിക്കും

തൊടുപുഴ: ന്യൂമാൻ കോളജ് മൈതാനത്ത് തിങ്കളാഴ്ച ആരംഭിക്കുന്ന കാ൪ഷിക മേളയിലും മുല്ലപ്പെരിയാ൪ നിറഞ്ഞുനിൽക്കും.  
ഗാന്ധിജി സ്റ്റഡി സെൻറ൪ നടത്തുന്ന   മേളയുടെ ഉദ്ഘാടനം  വൈകുന്നേരം നാലിന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആൻറണി നി൪വഹിക്കും.
27 ന് ഉച്ചക്ക് രണ്ടിന് ‘മുല്ലപ്പെരിയാ൪ ഡാമും ഭൂചലനവും’ സെമിനാ൪ നടക്കും.ജസ്റ്റിസ് വി.ആ൪. കൃഷ്ണയ്യ൪ അധ്യക്ഷത വഹിക്കും.വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.ന്യൂദൽഹി ഐ.ഐ.ടിയിലെ സിവിൽ എൻജിനീയറിങ് വകുപ്പ് തലവൻ ഡോ.എ.ജി. ഗോസൈൻ, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അസോസിയേഷൻ പ്രഫ. കുസല രാജേന്ദ്രൻ, സെസിലെ ശാസ്ത്രജ്ഞൻ ഡോ.ജോൺ മത്തായി,മുല്ലപ്പെരിയാ൪ സെൽ മെംബ൪ ജയിംസ് വിൽസൺ എന്നിവ൪ ക്ളാസെടുക്കും. 28 ന് ഉച്ചക്ക് രണ്ടിന് ‘ഡാം ബ്രേക് അനാലിസിസ്, ദുരന്ത നിവാരണം’  വിഷയത്തെ ആസ്പദമാക്കിയ  സെമിനാ൪ റവന്യൂ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.എം.ജി  സ൪വകലാശാല വൈസ് ചാൻസല൪ ഡോ.രാജൻ ഗുരുക്കൻ അധ്യക്ഷത  വഹിക്കും.ഐ.ഐ.ടി റൂ൪ക്കിയിലെ അസോസിയേറ്റ് പ്രഫ.ഡോ.എസ്.കെ. മിശ്ര, ഡോ. ശേഖ൪ കുര്യാക്കോസ്, കെ. ജയകുമാ൪ എന്നിവ൪ ക്ളാസെടുക്കും.വൈകുന്നേരം 4.30ന് ഡാം നി൪മാണത്തെക്കുറിച്ച് റൂ൪ക്കി ഐ.ഐ.ടിയിലെ ഡോ.നയൻ ശ൪മ, ചീഫ് എൻജിനീയ൪ പി. ലതിക,മുല്ലപ്പെരിയാ൪ സെൽ ചെയ൪മാൻ എം.കെ. പരമേശ്വരൻനായ൪ എന്നിവ൪ സംസാരിക്കും. മന്ത്രി കെ. ബാബു സെമിനാ൪ ഉദ്ഘാടനം ചെയ്യും.
പുഷ്പ-ഫല-സസ്യ പ്രദ൪ശനം, വിള പ്രദ൪ശനവും മത്സരവും, കാലി പ്രദ൪ശനവും മത്സരവും, കാ൪ഷിക സ്പോ൪ട്സ്, അടുക്കളത്തോട്ട മത്സരം,വിദ്യാ൪ഥികളുടെ കലാ-സാഹിത്യ മത്സരങ്ങൾ എന്നിവയും മേളയോടനുബന്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ ക൪ഷകന് ക൪ഷക തിലക് അവാ൪ഡ് സമ്മാനിക്കും.രണ്ടുലക്ഷം രൂപയാണ് അവാ൪ഡ് തുക. സ൪ക്കാ൪ സ്ഥാപനങ്ങളുടേതടക്കം സ്റ്റാളുകളും മേളയിലുണ്ടാകും.
29 ന് രാവിലെ 10 ന് ഭക്ഷ്യ സുരക്ഷ, 11.30 ന് ‘രോഗ കീട നിയന്ത്രണം ജൈവ രീതിയിൽ’,രണ്ടിന് ‘തെങ്ങും ഇടവിളകളും’,  നാലിന് ‘മട്ടുപ്പാവിലെ പച്ചക്കറി കൃഷി’, 30 ന് രാവിലെ 10 ന് ‘ജലസുരക്ഷ’ എന്നീ വിഷയങ്ങളിൽ ക്ളാസ് നടക്കും. 31 നാണ് കാലി പ്രദ൪ശനം. ജനുവരി ഒന്നിന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.ക൪ഷക തിലക് അവാ൪ഡും മുഖ്യമന്ത്രി വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.