പത്തനംതിട്ട: ഫണ്ട് വിനിയോഗിക്കുന്നതിൽ നി൪ദേശമോ പദ്ധതികളോ തയാറാക്കി നൽകാത്ത ജില്ലാ പട്ടികജാതി വികസന ഓഫിസ൪ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. 17 അംഗ ജില്ലാ പഞ്ചായത്തിലെ പങ്കെടുത്ത 16 അംഗങ്ങളും പ്രമേയം പാസാക്കിയത് അനുകൂലിച്ചു. പട്ടികജാതി ക്ഷേമ മന്ത്രിക്ക് പ്രമേയം നേരിട്ടുനൽകുന്നതിന് രണ്ടംഗത്തെ യോഗം ചുമതലപ്പെടുത്തി.
ജില്ലാ പഞ്ചായത്തിന് പട്ടികജാതി ക്ഷേമ പദ്ധതികളിൽ പ്രത്യേക ഘടക പദ്ധതി പ്രകാരം 10 കോടി ചെലവഴിക്കാനുണ്ട്. ഇതിനാവശ്യമായ പദ്ധതി നി൪ദേശങ്ങളോ സമയോചിത ഇടപെടലുകളോ ഓഫിസറുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ളെന്ന് യോഗത്തിൽ അഭിപ്രായമുയ൪ന്നു.ഇതുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിന്ന് സ്ഥിരം വിട്ടുനിൽക്കുന്ന ഓഫിസ൪ കാരണം കാണിക്കൽ നോട്ടീസിനും മറുപടി നൽകിയിട്ടില്ളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ് വ്യക്തമാക്കി. നി൪വഹണ ഉദ്യോഗസ്ഥരുടെ നിസ്സഹകരണമാണ് പല പദ്ധതികളും മുടങ്ങുന്നതിനും പൂ൪ത്തീകരണം വൈകുന്നതിനും കാരണമെന്ന് പ്രസിഡൻറ് പറഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പദ്ധതികളെയും ഇതുബാധിക്കുമെന്നതിനാലാണ് നടപടി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിനകം പട്ടികജാതി വികസന ഫണ്ടിൽ 80 ശതമാനം തുകയും വിനിയോഗിക്കുന്ന ക൪മപരിപാടിക്ക് യോഗം രൂപം നൽകി. പട്ടികവിഭാഗക്കാ൪ കൂടുതലുള്ള ഗ്രാമപഞ്ചായത്തുകൾ നടപടി പൂ൪ത്തിയായ പദ്ധതികൾ സമ൪പ്പിച്ചാൽ പദ്ധതി വിഹിതം അനുവദിക്കാൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.