വേസ്റ്റ് ബിന്‍ നോക്കുകുത്തി; മാലിന്യ നിക്ഷേപം റോഡില്‍

കോഴഞ്ചേരി: വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാതെ  മാലിന്യം റോഡിൽ ഇടുന്നത് സമീപവാസികൾക്ക് ദുരിതമാകുന്നു. കോഴഞ്ചേരി കോളജ് റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലാണ് പൊതുനിരത്തിലെ മാലിന്യനിക്ഷേപം.  ഇവിടെ രണ്ട് വേസ്റ്റ് ബിന്ന്   ഉണ്ടെങ്കിലും    അലക്ഷ്യമായി റോഡിൽ നിക്ഷേപിക്കുന്നതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുന്നത്.
മത്സ്യ മാംസ അവശിഷ്ടവും  ഭക്ഷണ സാധനങ്ങളും പ്ളാസ്റ്റിക് കൂടുകളിലും ചാക്കുകളിലുമായി വാഹനങ്ങളിലെത്തി വേസ്റ്റ് ബിന്നിന് സമീപം വലിച്ചെറിയുകയാണ് പതിവ്. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നുണ്ട്.
ദു൪ഗന്ധം കാരണം സമീപത്തെ വ്യവസായ സ്ഥാപനങ്ങളിലുള്ളവരും യാത്രക്കാരും  ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാലിന്യം  തെരുവുനായ്ക്കൾ സമീപ വീടുകളുടെയും ഓഫിസുകളുടെയും വരാന്തയിൽ കൊണ്ടിടുന്നതും പതിവാണ്. ദുരിതം ഏറിയതോടെ കുറ്റവാളികളെ നിയമത്തിൻെറ മുന്നിൽ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് നാട്ടുകാ൪.
പഞ്ചായത്ത് മാ൪ക്കറ്റിനോടനുബന്ധിച്ചുള്ള വള്ളക്കടവ് റോഡിലെ മാലിന്യക്കൂമ്പാരവും പൊതുജനങ്ങൾക്ക്  ബുദ്ധിമുട്ടായിരിക്കുകയാണ്. ഒരാഴ്ചയിലേറെയായി ഇവിടെ ഇവ കൂട്ടിയിട്ടിരിക്കുകയാണ്. അവശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞ് പുഴുക്കളരിച്ച് തുടങ്ങിയിട്ടുണ്ട്.
മാ൪ക്കറ്റിൽ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ളാൻറ് പ്രവ൪ത്തന രഹിതമായതും സ്റ്റേഡിയത്തിലെ പ്ളാൻറിൽ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാൻ കഴിയാത്തതിനാലുമാണ് മാലിന്യം നീക്കം ചെയ്യാൻ കഴിയാത്തതെന്ന് പഞ്ചായത്തധികൃത൪ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.