പത്തനംതിട്ട: അനധികൃത മണൽ ഖനനം തടയുന്നതിന് ജില്ലയിലെ വിവിധ നദികളിലെ കടവുകളിൽ പരിശോധന ശക്തമാക്കാൻ കലക്ട൪ പി. വേണുഗോപാൽ റവന്യൂഡിവിഷനൽ ഓഫിസ൪മാ൪ക്കും തഹസിൽദാ൪മാ൪ക്കും പൊലീസിനും ക൪ശന നി൪ദേശം നൽകി.
അനധികൃത മണൽ വാരൽ ജില്ലയിൽ വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. മണൽ വാരലിന് ഒത്താശ ചെയ്യുന്ന സ്ഥലം ഉടമകൾ, മണൽ കരാറുകാ൪, തൊഴിലാളികൾ എന്നിവരുടെ പേരിൽ ക്രിമിനൽ കേസുകൾ രജിസ്റ്റ൪ ചെയ്ത് നടപടികൾ സ്വീകരിക്കാനും കലക്ട൪ നി൪ദേശം നൽകി. മണൽ ഖനനം നടക്കുന്ന കടവുകളിൽ വാഹനം എത്താത്ത രീതിയിൽ കെട്ടി അടക്കുന്നതിന് റിവ൪ മാനേജ്മെൻറ് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ഒരാഴ്ചക്കുള്ളിൽ കെട്ടിയടക്കാൻ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ട൪ കെ.പി. ശശിധരൻ നായരെ ചുമതപ്പെടുത്തി. പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥ൪ അനധികൃത മണൽ ഖനനം തടയുന്നതിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്നും ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്ച ഗുരുതരമായി കാണുമെന്നും കലക്ട൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.