കൊട്ടിയം: ഇരുവൃക്കകളും തകരാറിലായ ബിരുദവിദ്യാ൪ഥിനി ചികിത്സക്ക് പണം കണ്ടെത്താനാവാതെ വലയുന്നു. മയ്യനാട് നടുവിലക്കര പുല്ലാംകുഴിയിൽ ആലുവിള വടക്കതിൽ രാജേന്ദ്രൻെറ മകളും കൊട്ടിയം എൻ.എസ്.എസ് കോളജിലെ അവസാനവ൪ഷ ബിരുദവിദ്യാ൪ഥിനിയുമായ രാജിമോൾ ആണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പണമില്ലാതെ ബുദ്ധിമുട്ടുന്നത്. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആ൪. ഷീലാകുമാരി ചെയ൪മാനായും ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. രാജീവ്, ജി. ശോഭ എന്നിവ൪ വൈസ് ചെയ൪മാൻമാരായും നിസാ൪, ശശികുമാ൪, ജലജാമണി എന്നിവ൪ സെക്രട്ടറിമാരായും സഹായസമിതിക്ക് രൂപംനൽകിയിട്ടുണ്ട്. ഉമയനല്ലൂ൪ സ൪വീസ് സഹകരണബാങ്കിൻെറ കൊട്ടിയം ശാഖയിൽ 1584 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.