അര്‍ബുദം ബാധിച്ച ഓട്ടോഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു

ശാസ്താംകോട്ട: മലാശയത്തിൽ അ൪ബുദം ബാധിച്ച ഓട്ടോ ഡ്രൈവ൪ തുട൪ചികിത്സക്ക് സഹായംതേടുന്നു. ചക്കുവള്ളി സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായിരുന്ന പോരുവഴി നടുവിലേമുറി ആനന്ദ്ഭവനിൽ സുരേഷ്കുമാ൪ (35) ആണ് മാറ്റിവെച്ച കൃത്രിമ മലാശയവുമായി ജീവിക്കുന്നത്. ചികിത്സാചെലവ് താങ്ങാനാവാതെ ഓട്ടോ വിറ്റു. ഭാര്യ വിജയകുമാരിയും ഹൃദയവാൽവിൻെറ ചികിത്സയിലാണ്. ആറാം ക്ളാസിൽ പഠിക്കുന്ന അനന്തുവും രണ്ടാം ക്ളാസുകാരിയായ അനുവും ഉൾപ്പെട്ടതാണ് കുടുംബം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശൂരനാട് ശാഖയിൽ 3154735370 എന്ന നമ്പറിൽ സുരേഷ്കുമാറിൻെറ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.