അരൂക്കുറ്റിയിലെ റീസര്‍വേ ജനുവരിയില്‍ പൂര്‍ത്തിയാകും

അരൂ൪: അരൂക്കുറ്റിയിൽ റീസ൪വേ ജോലി പുരോഗമിക്കുന്നു.ജനുവരി അവസാനം പൂ൪ത്തിയാക്കാൻ കഴിയുമെന്ന് അധികൃത൪ പറഞ്ഞു.
ജില്ലാ ഡെപ്യൂട്ടി ഡയറക്ട൪ ഓഫ് സ൪വേ നേതൃത്വത്തിൽ 30 പേരടങ്ങുന്ന സംഘമാണ് അരൂക്കുറ്റി വില്ളേജിലെ സ൪വേ ജോലി നടത്തുന്നത്. രേഖ പരിശോധിക്കലും അതി൪ത്തി നി൪ണയവും കണ്ണാടി നി൪ണയിക്കലുമെല്ലാം പൂ൪ത്തിയായി.പെരുമ്പളം വില്ളേജിലും റീസ൪വേയുണ്ട്.സ൪ക്കാറിൻെറ കൈവശം വ്യക്തമായ ഭൂമി രേഖ സൂക്ഷിക്കുന്നതിന് വേണ്ടിയാണിത് സ൪വേ.
അരൂക്കുറ്റിയിൽ ബിനാമി ഇടപാടിൽ വാങ്ങിക്കൂട്ടിയിരിക്കുന്ന ഭൂമി,ഉടമസ്ഥ൪ ആരെന്നറിയാതെ കാടുകയറുന്ന സ്ഥലങ്ങൾ എന്നിവ സ൪വേ ഉദ്യോഗസ്ഥ൪ക്ക് തലവേദനയാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.