അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രം അവഗണനയില്‍

വടുതല: അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രം അവഗണനയിൽ.അരൂക്കുറ്റി,അരൂ൪,വടുതല,പാണാവള്ളി,പെരുമ്പളം ഭാഗങ്ങളിലെ നിരവധി പേ൪ക്ക് ആശ്രയമായ ആതുരാലയം അധികൃതരുടെ അനാസ്ഥമൂലം ശോച്യാവസ്ഥയിലാണ്.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്താണ് പ്രാഥമികാരോഗ്യ കേന്ദ്രമായ ആശുപത്രിയെ സാമൂഹികാരോഗ്യ കേന്ദ്രമാക്കിയത്. കിടത്തിച്ചികിത്സയുള്ള ഇവിടെ സ്ഥിരം ഡോക്ട൪മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
സ൪വീസിൽ നിന്ന് വിരമിച്ച ഡോക്ടറും ജൂനിയ൪ ഡോക്ടറുമാണ് നിലവിൽ പരിശോധിക്കുന്നത്.ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് ലഭ്യമല്ലാത്തതിനാൽ പുറത്തുനിന്ന് വാങ്ങണം.
ലാബ് പ്രവ൪ത്തനവും വല്ലപ്പോഴുമാണ്.രാത്രി ഡോക്ടറുടെ സേവനം ഇല്ലാത്തതിനാൽ കിടത്തിച്ചികിത്സയിലുള്ള രോഗികൾ പ്രയാസത്തിലാണ്.ആഴ്ചയിലൊരിക്കൽ ഹൃദ്രോഗം,അസ്ഥിരോഗം, കുട്ടികളുടെ രോഗം എന്നിവ പരിശോധിക്കാൻ സ്പെഷ്യലിസ്റ്റ് ഡോക്ട൪മാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് സി.പി.ഐ അരൂക്കുറ്റി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ 26ന് അരൂക്കുറ്റിയിലും വടുതലയിലും ജനകീയ ച൪ച്ചാസംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.