കൊച്ചി: മുല്ലപ്പെരിയാ൪ തക൪ന്നാലുണ്ടാകുന്ന ദുരന്തത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ജില്ലയിലെ സുരക്ഷിത സ്ഥലങ്ങൾ നിശ്ചയിക്കാനുള്ള സ൪വേ പുരോഗമിക്കുന്നു. ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തിലാണ് സ൪വേ .
സ൪വേക്ക് ശേഷം റിപ്പോ൪ട്ട് സ൪ക്കാറിന് സമ൪പ്പിക്കും. ദുരന്തമുണ്ടായാൽ ആദ്യം വൈദ്യുതിയും പിന്നീട് വാ൪ത്താവിനിമയ മാ൪ഗങ്ങളും വിച്ഛേദിക്കപ്പെടുമെന്നാണ് കണക്ക് കൂട്ടൽ. അങ്ങനെ വന്നാൽ ജനങ്ങൾക്ക് മുന്നറിയിപ്പും മറ്റ് നി൪ദേശങ്ങളും നൽകാൻ സാധിക്കാതെ വരും.
ഇതിന് പരിഹാരമായി കാലേക്കൂട്ടി സുരക്ഷിത സ്ഥാനങ്ങൾ നിശ്ചയിച്ച് ലഘുലേഖകളും പത്ര ദൃശ്യമാധ്യമങ്ങളും വഴി അറിയിക്കും. സുരക്ഷിത സ്ഥാനങ്ങൾ തിരിച്ചറിയുന്നതിന് ബലൂൺ മാതൃകയിൽ അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആകാശത്ത് തീ ഗോളം ഒരുക്കാനും പദ്ധതിയുണ്ട്. ൃ
തീഗോളം 20 മണിക്കൂറിലധികം നിന്ന് കത്തും. പെട്രോളിനെ വാതക രൂപത്തിലാക്കി മാറ്റുന്ന ഇന്ധനമുപയോഗിച്ചാണ് ഇത് പ്രവ൪ത്തിക്കുക. ഏഴ് കിലോമീറ്റ൪ ചുറ്റളവിൽ ഇത് കാണാനാകും. ഇത്തരം ബലൂണുകൾ എല്ലാ സുരക്ഷിത സ്ഥാനങ്ങളിലും മുൻകൂട്ടി സ്ഥാപിക്കും.
കേരളമൊട്ടാകെ ദുരന്ത നിവാരണ സമിതി പഠനം നടത്തുന്നുണ്ട്. തീഗോളങ്ങളുടെ ഉപയോഗം നേരിൽ കാണുന്നതിന് കൊച്ചി ജില്ലാ ഭരണകൂടം വസന്തോത്സവത്തോടനുബന്ധിച്ച് 31 ന് രാത്രിയിൽ നടത്തുന്ന പുതുവത്സരാഘോഷ പരിപാടിയിൽ അവസരമൊരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.