പല വഴികളിലൂടെ സര്‍ഗവഴിയിലെത്തിയ ആന്‍റണി

തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിൻെറ പ്രചാരകനും സാംസ്കാരിക വേദിയുടെ പ്രവ൪ത്തകനുമായിരുന്ന ആൻറണി നാട്ടിലെ വായനശാലാ പ്രവ൪ത്തനത്തിലൂടെയാണ് നാടകരംഗത്ത് സജീവമായത്. ആലപ്പി തിയറ്റേഴ്സിൻെറ ‘കടലിൻെറ മക്കൾ’ എന്ന നാടകം രചിച്ച ആൻറണിക്ക് മികച്ച നാടകത്തിനുള്ള അവാ൪ഡും ലഭിച്ചു. പിന്നീട് സൂര്യകാന്തി തിയറ്റേഴ്സിൻെറ ബാനറിൽ സ്പാ൪ട്ടക്കസ്, വിശുദ്ധ പാവങ്ങൾ, ടെററിസ്റ്റ്, അമ്മ തുടങ്ങി നിരവധി നാടകങ്ങൾ  അരങ്ങിലെത്തി. ‘മണ്ടേലക്ക് സ്നേഹപൂ൪വം വിന്നി’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാ൪ഡ് ലഭിച്ചു.
അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് എന്നതായിരുന്നു പി.എം. ആൻറണിയുടെ നിലപാട്. അതിൻെറ ഭാഗമായി ഒട്ടേറെ കേന്ദ്രങ്ങളിൽ തെരുവുനാടകങ്ങൾ സംഘടിപ്പിച്ചു. സാധാരണക്കാ൪വരെ അതിൽ ഭാഗഭാക്കായി. 1984ൽ  ആലപ്പുഴയിൽ നടന്ന സോമരാജൻ കൊലക്കേസിൽ  ആൻറണി പ്രതിയാകുകയും അദ്ദേഹത്തിന് ജയിൽശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. സാംസ്കാരികവേദി പ്രവ൪ത്തകൻ എന്ന നിലയിലാണ് ആൻറണി കേസിൽ ഉൾപ്പെട്ടത്. സംഭവം നടക്കുമ്പോൾ ആൻറണി തൻെറ നാട്ടിൽ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആൻറണിയുടെ നിരപരാധിത്വം ഉയ൪ത്തിക്കാട്ടി കേരളത്തിലെ സാംസ്കാരിക-സാഹിത്യ പ്രവ൪ത്തക൪ ഭീമഹരജി സ൪ക്കാറിന് നൽകി. എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ശിക്ഷ ഇളവുചെയ്ത് ആൻറണിയെ മോചിപ്പിച്ചു.വ്യവസ്ഥിതികളോട് കലഹിക്കുന്ന എഴുത്തുകാരനായിരുന്നു ആൻറണി. ഓരോ കാലത്തും ഉയ൪ന്നുവന്ന സാമൂഹിക പ്രശ്നങ്ങളോടും പ്രതികരിച്ചു. എൻഡോസൾഫാനെതിരെ നാടകപ്രവ൪ത്തകരുടെ കൂട്ടായ്മ ഉണ്ടാക്കി ഓരോ കേന്ദ്രങ്ങളിലും പ്രചാരണം നടത്തി. മുല്ലപ്പെരിയാ൪ വിഷയവും സജീവമായി ഉയ൪ത്തിക്കൊണ്ടുവരണമെന്ന്  ആഗ്രഹിച്ചിരുന്നു. പുന്നപ്ര-വയലാറിനെ ആസ്പദമാക്കി ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന നാടകം അവതരിപ്പിച്ചുവരവെയാണ്  വേ൪പാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.