ജെസി ജോസഫിനും സഹായം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ തിളക്കമേറിയ പ്രകടനം കാഴ്ചവെച്ച മലപ്പുറം ജില്ലയിലെ ജെസി ജോസഫിൻെറ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ മന്ത്രിസഭ  തീരുമാനിച്ചു. ജെസിയുടെ കുടുംബം ചെറ്റക്കുടിലിൽ കഴിയുകയാണെന്നും കടബാധ്യതയുണ്ടെന്നുമുള്ള വിവരം മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തിരുന്നു. കൊൽക്കത്തയിൽ ആശുപത്രിയിലെ അഗ്നിബാധയിൽ മറ്റ് രോഗികളെ രക്ഷിക്കുന്നതിനിടെ ജീവൻ വെടിഞ്ഞ രമ്യയുടെയും വിനീതയുടെയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാനും തീരുമാനിച്ചു. രണ്ട് പേരുടെയും കുടുംബത്തിലെ ഒരാൾക്ക് വീതം സ൪ക്കാ൪ സ൪വീസിൽ ജോലി നൽകും. ധീരതക്കുള്ള ദേശീയ അവാ൪ഡിന് പരിഗണിക്കാൻ രണ്ട് പേരുകളും ശിപാ൪ശചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. ചേ൪ത്തല കണിച്ചുകുളങ്ങര കൊച്ചരയ്ക്കൽ വെളിവീട്ടിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട  ഇന്ദു എസ്. നാരായണന് വീട് നി൪മിക്കാൻ മൂന്ന് ലക്ഷം രൂപ നൽകും. കൈനകരി ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാ൪ഥിനിയായ ഇന്ദുവിൻെറ സ്ഥിതി സുതാര്യകേരളം പരിപാടിയിലൂടെയാണ് ശ്രദ്ധയിൽപെട്ടത്. ചിതലരിച്ച് പൂ൪ണമായും ജീ൪ണിച്ച വീട്ടിൽ ആരുടെയും ആശ്രയമില്ലാതെ കഴിയുകയാണ് ഇന്ദു. ട്രെയിനിൽ നിന്ന് വീണുമരിച്ച ക്രിക്കറ്റ് താരം കെ.ആ൪. കൃഷ്ണവ൪മയുടെ ഭാര്യ കൈരളി വ൪മക്ക് സ൪ക്കാ൪ സ൪വീസിൽ ജോലി നൽകും. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ആലപ്പുഴ സ്വദേശി ബി.എസ്.എഫ് ജവാൻ രഘുനാഥിൻെറ ഭാര്യ ഗീഥ ആ൪. നാഥിന് സ൪ക്കാ൪ ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.