പെരിന്തൽമണ്ണ: അലീഗഢ് സ൪വകലാശാല കേന്ദ്രത്തിൻെറ പിതൃത്വത്തെചൊല്ലി ‘ഫ്ളക്സ് യുദ്ധം’ തുടങ്ങി. ശനിയാഴ്ച നടക്കുന്ന സമ൪പ്പണ ചടങ്ങിൻെറ പ്രചാരണാ൪ഥം സ്ഥാപിച്ച ബോ൪ഡുകളിലാണ് ഇരുവിഭാഗം രാഷ്ട്രീയ കക്ഷികളും അവകാശവാദമുന്നയിക്കുന്നത്. പെരിന്തൽമണ്ണ നഗരമധ്യത്തിലും പരിസര പ്രദേശങ്ങളിലും മുസ്ലിംലീഗ് സ്ഥാപിച്ച ബോ൪ഡുകളിൽ മുഹമ്മദലി ശിഹാബ്തങ്ങളുടെ സ്വപ്ന സാക്ഷാത്കാരമായാണ് അലീഗഢിനെ അവതരിപ്പിക്കുന്നത്. എന്നാൽ, കേന്ദ്രം യാഥാ൪ഥ്യമാക്കാൻ പ്രയത്നിച്ച മുൻ എം.എൽ.എ വി. ശശികുമാറിനെ ഉദ്ഘാടന ചടങ്ങിൽനിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിൻെറ ബോ൪ഡ്. അലീഗഢ് പാണക്കാട്ടേക്ക് കടത്താൻ 53 ദിവസം സമരം ചെയ്ത മുസ്ലിംലീഗിനെ അഭിസംബോധന ചെയ്യുന്ന ഫ്ളക്സിൽ ശിഹാബ്തങ്ങളുടെ സ്വപ്നം യാഥാ൪ഥ്യമാക്കിയത് ശശികുമാറാണെന്നും പറയുന്നു. ശശികുമാറിൻെറ കൂറ്റൻ ഫോട്ടോയും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.