ഈരാറ്റുപേട്ട: അൺ എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളുടെ വക്താവാകാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിക്കുന്നതെന്ന് സി.പി.എംകേന്ദ്ര കമ്മറ്റിയംഗം എം.എ.ബേബി. സി.പി.എം. ജില്ലാ സമ്മേളനത്തോടബന്ധിച്ച് തീക്കോയിയിൽ നടന്ന സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957ൽ ഇ.എം.എസ് സ൪ക്കാറിൻെറ കാലത്ത് ജോസഫ് മുണ്ടശേരി നടത്തിയ പരിഷ്കാരങ്ങളാണ് കേരള വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതി കൊണ്ടു വന്നത്. ഇതിനെ അട്ടിമറിച്ച കോൺഗ്രസുകാ൪ നാളിതുവരെ മാനേജ്മെൻറ് താൽപ്പര്യങ്ങൾക്കായാണ് നിലകൊണ്ടത്. വിദ്യാഭ്യാസ -ആരോഗ്യ മേഖലകളിൽ യു.ഡി.എഫ് സ൪ക്കാ൪ നടത്തുന്ന അനധികൃത ഇടപെടലുകൾ കേരളത്തിന് അപമാനമാണ്. പത്താം ക്ളാസ് വരെ അനധിക്യൃത സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിച്ച് പരീക്ഷ എഴുതാമെന്ന നിലപാട് വിദ്യാഭ്യാസ രംഗത്ത് നിലവാരത്തക൪ച്ചയുണ്ടാക്കും. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളം നേടിയ പുരോഗതി, മെറിറ്റുകൾ നോക്കാതെ ചട്ട വിരുദ്ധമായി നിയമനങ്ങൾ നടത്തുന്നത് മൂലം തകിടം മറിക്കുമെന്നും ബേബി പറഞ്ഞു. ഡോ.ബി. ഇക്ബാൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.