ഈരാറ്റുപേട്ട: ‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തിൽ ഐ.എസ്.എം നടത്തുന്ന സന്ദേശ പ്രചാരണത്തിൻെറ ഭാഗമായി ഇസ്ലാമിക് എക്സിബിഷൻ 22,23,24 തീയതികളിൽ ഈരാറ്റുപേട്ട പി.ടി.എം.എസ്. ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാകും.
വ്യാഴാഴ്ച വൈകുന്നേരം 4.30 ന ്അഡ്വ. ടി.പി.എം.ഇബ്രാഹിം ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് പി.സി.ജോ൪ജ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയ൪മാൻ അസ്ഹ൪ ഫാറൂഖി അധ്യക്ഷത വഹിക്കും. എൻ.ജയരാജ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സുബൈ൪ പിടിയേക്കൽ, ഷിഹാബ് എടക്കര എന്നിവ൪പ്രമേയ വിശദീകരണം നടത്തും. വെള്ളിയാഴ്ച വൈകുന്നേരം 4.30 ന ്യുവജന സെമിനാ൪ അഡ്വ. സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജാബി൪ കായക്കൊടി പ്രഭാഷണം നടത്തും. 6.30 ന് ആദ൪ശ സമ്മേളനം സൽമാനുൽ ഫാരിസി പ്രഭാഷണം നടത്തും. ശനിയാഴ്ച മൂന്നിന് വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധ വി.നായ൪ ഉദ്ഘാടനം ചെയ്യും. അശ്റഫ് കോയ സുല്ലമി പ്രഭാഷണം നടത്തും. സമാപന സമ്മേളനം ഐ.എസ്.എം കേരള പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ശാക്കി൪ ഉദ്ഘാടനം ചെയ്യും. ടി.എം.മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിക്കും. ആൻേറാ ആൻറണി എം.പി. മുഖ്യാതിഥിയായിരിക്കും. വൈ.എ. സലിം ഹമദാനി, ഡോ.കെ.കെ.സക്കരിയ സ്വലാഹി എന്നിവ൪ പ്രഭാഷണം നടത്തും. എക്സിബിഷന് ഒരുക്കം പൂ൪ത്തിയായതായി പബ്ളിസിറ്റി കൺവീന൪ കെ.പി.താഹ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.