പത്തനാപുരം: റോഡ് നി൪മാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് നാട്ടുകാ൪ ഓവ൪സിയറെ തടഞ്ഞുവെച്ചു.
പിറവന്തൂ൪ ഗ്രാമപഞ്ചായത്ത് -കമുകുംചേരി പോസ്റ്റോഫിസ് പടി-കൊച്ചുവീട്ടിൽ പടി റോഡിൻെറ നി൪മാണ ചുമതലയുണ്ടായിരുന്ന പഞ്ചായത്ത് ഓവ൪സിയറെയാണ് നാട്ടുകാ൪ തടഞ്ഞുവെച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. വൈകുന്നേരം മൂന്നോടെ സംഘടിച്ചെത്തിയ നാട്ടുകാ൪ ഓവ൪സിയറെ ഉപരോധിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് എ.ഇ, പ്രദേശവാസികളുമായി സംസാരിച്ച് അപാകത നികത്തി ടാറിങ് നടത്താമെന്ന് ഉറപ്പ് നൽകിയശേഷമാണ് സമരത്തിൽനിന്ന് നാട്ടുകാ൪ പിൻമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.