പുനലൂ൪: തെന്മല പൊലീസ് സ്റ്റേഷൻ കെട്ടിടം നി൪മിക്കുന്നതിന് അളന്നുതിരിച്ച് വിലകണക്കാക്കിയ റവന്യു ഭൂമി സ൪ക്കാറിൻനിന്ന് ലഭ്യമാക്കാൻ പഞ്ചായത്ത് മുന്നോട്ടുവരണമെന്ന് എൽ.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഈ ഭൂമി കിട്ടാൻ നടപടിയെടുക്കാതെ പഞ്ചായത്തിൻെറ ഭൂമി സ്റ്റേഷന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് അധികൃത൪ പിൻമാറണം. പഞ്ചായത്ത് ഭരണസമിതി പിടിപ്പുകേടാണ് ഇതിലൂടെ പ്രകടമാകുന്നത്.
കളിക്കളം നി൪മിക്കാൻ നടപടി പൂ൪ത്തീകരിച്ച 50 സെൻറ് സ്ഥലമാണ് സ്റ്റേഷന് വിട്ടുകൊടുക്കാൻ പോകുന്നത്. ഇത് അംഗീകരിക്കില്ല. പഞ്ചായത്ത് ഭരണ സ്തംഭനത്തിനെതിരെ എൽ.ഡി.എഫ് സമരം ആരംഭിക്കുന്നത് മുന്നിൽക്കണ്ടാണ് പ്രസിഡൻറിൻെറ ആരോപണമെന്ന് മുൻ പ്രസിഡൻറുമാ൪ കൂടിയായ കെ. ശശിധരൻ, എ. ജോസഫ് തുടങ്ങിയവ൪ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.