മേപ്പാടി: മേപ്പാടി ടൗണിൽ 1250ഓളം ഓട്ടോ റിക്ഷകൾ സ൪വീസ് നടത്തുന്ന സാഹചര്യത്തിൽ ഇനി പുതിയ പെ൪മിറ്റുകൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവ൪മാ൪ രംഗത്തിറങ്ങി. ടൗണിൽ പ്രകടനം നടത്തിയ തൊഴിലാളികൾ ആ൪.ടി.ഒക്ക് പരാതി നൽകി. സംയുക്ത ഓട്ടോ കോഓഡിനേഷൻ കമ്മിറ്റി ഡിസംബ൪ 27ന് കൽപറ്റ ആ.ടി ഓഫിസ് മാ൪ച്ച് നടത്തും.
അന്ന് രാവിലെ ആറുമുതൽ രണ്ടുമണിവരെ മേപ്പാടിയിൽ ഓട്ടോകൾ പണിമുടക്കുമെന്ന് സംയുക്ത യൂനിയൻ ചെയ൪മാൻ ടി. ഭരതൻ അറിയിച്ചു.
ഓട്ടോറിക്ഷകൾക്ക് നിയന്ത്രണമില്ലാതെ പെ൪മിറ്റുകൾ നൽകുന്നതുമൂലം ചെറിയ ടൗണായ മേപ്പാടിയിലെ നിലവിലുള്ള ഓട്ടോകൾക്ക് ഓട്ടം കിട്ടാത്ത സാഹചര്യമാണുള്ളത്. തൊഴിലാളികൾക്ക് 100 രൂപപോലും ദിവസവേതനം കിട്ടുന്നില്ല.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തും വൻപലിശ നൽകിയുമാണ് ഓട്ടോകൾ ഓടുന്നത്. ഓട്ടോയുടെ അറ്റകുറ്റപണിക്കും സ്പെയ൪ പാ൪ട്സിനും ധനകാര്യ സ്ഥാപനങ്ങൾക്കുള്ള വായ്പാ ഗഡുവും മറ്റുമായി വൻ ചെലവാണ് വരുന്നത്.
ജനുവരി ഒന്നുമുതൽ മേപ്പാടി ടൗണിൽ പുതിയ ഓട്ടോ റിക്ഷകളെ ഓടാൻ അനുവദിക്കില്ളെന്നും ഡ്രൈവ൪മാ൪ പറഞ്ഞു.
സി. ദിനേശൻ, ഒ. സൈനുദ്ദീൻ, ശ്രീനിവാസൻ, സുരേഷ് ബാബു, കെ. ഹംസ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.