അറബ് വസന്തത്തില്‍ പ്രകടമായത് പ്രവാചക മാതൃക -ശൈഖ് മുഹമ്മദ് കാരകുന്ന്

രാമനാട്ടുകര: മുല്ലപ്പൂ വിപ്ളവത്തിലും തുട൪ന്നുണ്ടായ അറബ് വസന്തത്തിലും പ്രകടമായത് ഹിജ്റക്കുശേഷം പ്രവാചകൻ ബഹുസ്വര സമൂഹത്തിൽ കാണിച്ച മാതൃകയാണെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീ൪ ശൈഖ് മുഹമ്മദ് കാരകുന്ന്. രാമനാട്ടുകരയിൽ ജമാഅത്തെ ഇസ്ലാമി ഏരിയാസമിതി സംഘടിപ്പിച്ച ‘ഹിജ്റ: ചരിത്രവും സന്ദേശവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിൽ എങ്ങനെയാണ് മാതൃകയാകേണ്ടതെന്ന് പ്രവാചകനാൽ സ്ഥാപിതമായ മദീന കാണിച്ചുതന്നിട്ടുണ്ട്. തദ്ദേശീയരുടെ പൂ൪ണ സഹകരണവും സഹവ൪ത്തിത്വവും കൊണ്ടാണ് ഇസ്ലാമിക ഭരണകൂടം പ്രവാചകൻ സ്ഥാപിച്ചത്. ഒരുതുള്ളി ചോരചിന്താതെ അവിടെ സ്ഥാപിതമായ ഭരണം ലോകത്തിലെ ആദ്യ ലിഖിത ഭരണഘടനക്കും രൂപം നൽകി. വിവിധ ജനവിഭാഗങ്ങളുമായി ഐക്യവും സഹകരണവും രൂപപ്പെടുത്തിയും അവരുടെ പിന്തുണ ആ൪ജിച്ചുമാണ് മുസ്ലിംകൾ മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.സി. ബഷീ൪ അധ്യക്ഷത വഹിച്ചു. ഏരിയാ കൺവീന൪ പി.സി. മുഹമ്മദ്കുട്ടി സ്വാഗതവും സെക്രട്ടറി റഷീദ് പുറ്റെക്കാട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.