കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില വൻതോതിൽ കൂടുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് വ്യാപാരികൾ. മുല്ലപ്പെരിയാ൪ പ്രശ്നവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തുന്ന ലോറികളുടെ എണ്ണത്തിൽ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല. ഇത്തരം വാഹനങ്ങൾക്കെതിരെ ആക്രമണവും ഉണ്ടായിട്ടില്ല . കഴിഞ്ഞദിവസം തമിഴ്നാട്ടിലെ ഒട്ടൻചിത്രത്ത് ലോറി സമരമുണ്ടായിരുന്നു. ഇതേത്തുട൪ന്ന് ഒരു ദിവസത്തെ ലോഡ് വരവിൽ കുറവുണ്ടായി.
ചില ഇനങ്ങൾക്ക് വില കൂടിയെങ്കിലും പെട്ടെന്നു തന്നെ കുറഞ്ഞു -പാളയത്തെ പച്ചക്കറി വ്യാപാരികൾ കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.