നാദാപുരം: കോടതി വാറൻറുള്ള പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിലെ വനിതാ പൊലീസ് ഓഫിസറെ പ്രതി ആക്രമിച്ചു. നാദാപുരം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കെ.ജി. രജനിയെയാണ് കടമേരി ചാക്കോത്ത് ചാലിൽ ഷഹനാസ് (28) നാഭിക്ക് ചവിട്ടുകയും ഇടിക്കുകയും ചെയ്തത്. പരിക്കേറ്റ കോൺസ്റ്റബിളിനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷഹനാസിനെ നാദാപുരം എസ്.ഐ ജീവൻ ജോ൪ജ് അറസ്റ്റ് ചെയ്തു. നാദാപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 8.30നാണ് ഷഹനാസിനെ തേടി പൊലീസ് സംഘം കടമേരിയിലെ വീട്ടിലെത്തിയത്.
മുൻ ഭ൪ത്താവ് വട്ടക്കണ്ടി അബ്ദുല്ലയുടെ വീട്ടിലെ കൂടക്ക് തീവെച്ച സംഭവവുമായി ബന്ധപ്പെട്ട് ഷഹനാസിനെതിരെ ഹൈകോടതിയിൽ കേസ് നിലവിലുണ്ട്. ഹൈകോടതി നി൪ദേശപ്രകാരം നാദാപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഷഹനാസിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
നേരത്തേ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ഷഹനാസ് കടമേരിയിലെ വീട്ടിൽ തിരിച്ചെത്തിയതായി വിവരം ലഭിച്ചതിനെ തുട൪ന്നാണ് പൊലീസ് സംഘം സന്നാഹങ്ങളോടെ വീട്ടിലെത്തിയത്.
എട്ടു വയസ്സുകാരി മകളെയും ജയിലിൽ ഒപ്പം കൂട്ടാൻ കോടതി ഷഹനാസിന് അനുവാദം നൽകി. രണ്ടു മാസം മുമ്പാണ് ദുരൂഹ സാഹചര്യത്തിൽ കടമേരിയിലെ വട്ടക്കണ്ടി അബ്ദുല്ലയുടെ വീടിനോടനുബന്ധിച്ച കൂടക്ക് തീപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.