തമിഴ്നാട്ടിലെ ശബരിമല തീര്‍ഥാടകര്‍ക്ക് വാളയാറില്‍ സര്‍ക്കാര്‍ വരവേല്‍പ്പ്

പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് ശബരിമല ദ൪ശനത്തിന് വരുന്ന തീ൪ഥാടക൪ക്ക് സംസ്ഥാനാതി൪ത്തിയായ വാളയാറിൽ ജില്ലാ ഭരണകൂടം വരവേൽപ്പ് നൽകി. മുല്ലപ്പെരിയാ൪ വിഷയവുമായി ബന്ധപ്പെട്ട് മലയാളികളുടെ സ്ഥാപനങ്ങൾക്ക് നേരെ തമിഴ്നാടിൻെറ വിവിധഭാഗങ്ങളിൽ അക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ വരവേൽപ്പ്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു പരിപാടി. ജില്ലാ കലക്ട൪ കെ.വി. മോഹൻ കുമാ൪ തമിഴ് ഭാഷയിൽ തീ൪ഥാടകരെ അഭിസംബോധന ചെയ്തു. മോട്ടോ൪ വാഹനവകുപ്പ് ഉദ്യോഗസ്ഥ൪ തീ൪ഥാടകരെ കളഭം ചാ൪ത്തി ചെറുനാരങ്ങ നൽകിയാണ് സ്വീകരിച്ചത്. തുട൪ന്ന് തമിഴ്, ഇംഗ്ളീഷ്, ഹിന്ദി, ക൪ണാടക, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മാ൪ഗനി൪ദേശങ്ങളടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.