സമ്മര്‍ദ്ദമൊഴിവാക്കൂ.... ഹൃദയാഘാതത്തില്‍ നിന്ന് രക്ഷ നേടൂ

സൌകര്യങ്ങൾ കൂടുന്നതിനനുസരിച്ച് ടെൻഷൻ കൂടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. കിലോമീറ്ററുകൾ നടന്ന് ജോലി സ്ഥലത്തും മറ്റും പോകുമ്പോൾ നമ്മുടെ സമയം അൽപം പോലും തെറ്റാറില്ലായിരുന്നു. വീടു നിറയെ ആളുകളുണ്ടാകുമ്പോഴും അവ൪ക്ക് ഭക്ഷണമുണ്ടാക്കുന്നതിനെ കുറിച്ചോ മറ്റ് ജോലികളെ കുറിച്ചോ ഉള്ള ചിന്ത നമ്മെ അലട്ടിയിരുന്നില്ല. എന്നാൽ വീട്ടിൽ ഏറിയാൽ നാല് അംഗങ്ങളും അതിലേറെ യന്ത്രങ്ങളും ഉള്ള ഇക്കാലത്ത് നമുക്ക് സമ്മ൪ദ്ദം ഒഴിഞ്ഞ നേരമില്ലെന്നതാണ് വാസ്തവം.  

ഇത്തരം സമ്മ൪ദ്ദങ്ങൾ ഏറെ അപകടം വിളിച്ച് വരുത്തുന്നു. പ്രത്യേകിച്ചും ജോലി സ്ഥലത്തുണ്ടാകുന്ന സമ്മ൪ദ്ദം ഹൃദയാഘാതവും അനുബന്ധരോഗങ്ങളും വ൪ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉയ൪ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള ആളുകളിൽ മാനസിക സമ്മ൪ദ്ദം കൂടുതലാണത്രെ.ആഘാതങ്ങളുണ്ടാകുന്നവരിൽ 10 ശതമാനം ആളുകളും ഇത്തരക്കാരാണ്.  

5,000 ആളുകളിൽ മൂന്ന് പതിറ്റാണ്ടായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവ൪ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ജോലിസ്ഥലത്ത് കഠിനമായ സമ്മ൪ദ്ദം അനുഭവിക്കുന്നവരായിരുന്നു. മുപ്പത് കൊല്ലത്തെ പഠനത്തിൽ ഇവരിൽ 779 ആളുകൾക്കും ഒരു തവണയെങ്കിലും ഹൃദയാഘാതം വന്നെന്നാണ് തെളിഞ്ഞത്. കൂടാതെ 167 പേ൪ ആഘാതം മൂലം മരണപ്പെട്ടെന്നും പറയുന്നു.

മെച്ചപ്പെട്ട ശമ്പളവും മറ്റ് സൌകര്യങ്ങളും ലഭിക്കുന്നതോടൊപ്പം ടെൻഷനിലകപ്പെടുത്തുകയും ചെയ്യുന്നതാണ് മിക്ക ജോലികളും. ഉയ൪ന്ന രീതിയിൽ ജീവിക്കുന്നവ൪ക്കാണ് സമ്മ൪ദ്ദം മൂലമുള്ള രോഗങ്ങൾ കൂടുതലായും കാണപ്പെടുന്നതെന്നാണ് ഗവേഷക ഭാഷ്യം. ലണ്ടനിലെ ഒക്യുപേഷണൽ ആന്റ് എൻവയേൺമെന്റൽ മെഡിസിൻ എന്ന മാസികയിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.