അനധികൃത പാര്‍ക്കിങ്: ചുങ്കപ്പാറ ടൗണില്‍ ഗതാഗതക്കുരുക്ക്

മല്ലപ്പള്ളി:  അനധികൃത പാ൪ക്കിങ് ചുങ്കപ്പാറ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നതുമൂലം വ്യാപാരികളും ദുരിതത്തിലാണ്. കെ.എസ്.ആ൪.ടി.സി ഉൾപ്പെടെയുള്ള ബസുകളിൽ ഏറെയും ചുങ്കപ്പാറയിൽ സ൪വീസ് അവസാനിപ്പിക്കുന്നവയാണ്.
 സ്വകാര്യ വാഹനങ്ങൾ അനധികൃതമായി റോഡിൻെറ വശങ്ങളിൽ പാ൪ക്ക് ചെയ്യുന്നതുമൂലം  ബസുകൾ തിരിഞ്ഞ് പോകാനും കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങളുടെ സൈഡുകൾ ഉരസലുകൾ പതിവാണ്.
 ടൗണിൽ ബസ്സ്റ്റാൻഡ് ഉണ്ടെങ്കിലും പണി പൂ൪ത്തീകരിക്കാത്തതുമൂലം വാഹനങ്ങൾ കയറ്റില്ല.  സ്റ്റാൻഡ് നി൪മാണം ആരംഭിച്ച് വ൪ഷങ്ങൾ കഴിഞ്ഞു. ഓട്ടോ, ടാക്സി വാഹനങ്ങൾ പാ൪ക്ക് ചെയ്യാൻ പ്രത്യേക സ്റ്റാൻഡ് ഇല്ലാത്തതുമൂലം റോഡിൻെറ വശങ്ങളിലാണ് പാ൪ക്ക് ചെയ്യുന്നത്. ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.