അടൂ൪: ബൈപാസിൽ മാലിന്യനിക്ഷേപം വ്യാപകം. ദു൪ഗന്ധം മൂലം ഇതിലൂടെ മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്.പാതയുടെ ഇരുവശത്തെയും കാട്ടിലേക്ക് തള്ളുന്ന മാലിന്യം പകുതിയും വീഴുന്നത് പാതയിൽ തന്നെയാണ്.തെരുവ് നായ്ക്കൾ ഇവ കടിച്ചെടുത്ത് സമീപ വീടുകളുടെ പറമ്പുകളിലും കൊണ്ടിടുന്നതും പതിവാണ്. പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായാണ് മാലിന്യം തള്ളുന്നത്. കൂടുതലും കോഴിക്കടകളിലെയും അറവുശാലകളിലെയും അവശിഷ്ടങ്ങളാണ്. ബൈപാസിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും ഇതിനൊരു കാരണമാകുന്നു. മാലിന്യം മൂലം പക൪ച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യതയും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.