തലയോലപ്പറമ്പ്: ഒരുമാസം മുമ്പ് നി൪ത്തിവെച്ച മറവന്തുരുത്തിലെ ടോൾ-ചെമ്മനാകരി റോഡ് പൂ൪ത്തിയാക്കാൻ പഞ്ചായത്ത് അധികൃത൪ അലംഭാവം കാണിക്കുന്നതായി പരാതി. മൂന്ന് കി.മീ. ദൂരമുള്ള റോഡിൻെറ മുക്കാൽഭാഗവും പണിപൂ൪ത്തീകരിച്ചെങ്കിലും ഇടക്കുള്ള ഭാഗം തക൪ന്നുകിടക്കുന്നതിനാൽ യാത്രദുരിതമാണ്. മഴക്കാലത്ത് നടത്തിയ ടാറിങ്ങിനെ നാട്ടുകാ൪ ചോദ്യം ചെയ്തപ്പോൾ കരാറുകാരൻ പണിനി൪ത്തി പോവുകയായിരുന്നു. പിന്നീട് പഞ്ചായത്ത് ഇടപെട്ടെങ്കിലും പണി തുടങ്ങിയില്ല. മെറ്റൽ, ടാ൪ തുടങ്ങിയവ ഇറക്കിവെച്ചിടത്തുതന്നെയിരിക്കുകയാണ്. തിങ്കളാഴ്ച റോഡ് പണി പുനരാരംഭിക്കുമെന്ന് പഞ്ചായത്ത അധികൃത൪ അറിയിച്ചിരുന്നെങ്കിലും തുടങ്ങിയിട്ടില്ല. റോഡുപണി അടിയന്തരമായി പൂ൪ത്തിയാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.